മോശം കാലാവസ്ഥ: കരിപ്പൂരില് ഇറക്കേണ്ട വിമാനങ്ങള് കൊച്ചിയില് ഇറക്കി, യാത്രക്കാരുടെ പ്രതിഷേധം

ഒരു വിമാനം നെടുമ്പാശ്ശേരിയില് തന്നെ തുടരുകയാണ്

കൊച്ചി: മോശം കാലാവസ്ഥയെ തുടര്ന്ന് കരിപ്പൂരില് ഇറക്കേണ്ട വിമാനങ്ങള് നെടുമ്പാശ്ശേരിയില് ഇറക്കി. അഞ്ച് വിമാനങ്ങളാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. ഇതില് നാല് വിമാനങ്ങള് പിന്നീട് കരിപ്പൂരിലേക്ക് തന്നെ തിരികെ പോയി. ഒരു വിമാനം നെടുമ്പാശ്ശേരിയില് തന്നെ തുടരുകയാണ്.

എയര് ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയില് തന്നെ തുടരുന്നത്. വിമാനം കൊച്ചിയില് ഇറക്കിയതില് പ്രതിഷേധവുമായി യാത്രക്കാര് രംഗത്തെത്തി. വിമാനത്തില് തിരികെ കോഴിക്കോടേക്ക് എത്തിക്കണമെന്നായിരുന്നു ആവശ്യം. വിമാനത്താവളത്തിലേക്ക് പോകണമെന്ന് ജീവനക്കാര് ആവശ്യപ്പെട്ടെങ്കിലും യാത്രക്കാര് ഇത് നിരസിക്കുകയായിരുന്നു.

To advertise here,contact us