ചാരക്കേസ് ഗൂഢാലോചന; പ്രതികൾക്ക് കോടതിയുടെ സമൻസ്

26ന് കോടതിയിൽ ഹാജരാകാനാണ് പ്രതികൾക്ക് നിർദ്ദേശം

തിരുവനന്തപുരം: ഏറെ കോളിളക്കമുണ്ടാക്കിയ ISRO ചാരക്കേസ് ഗൂഢാലോചനയിൽ പ്രതികൾക്ക് കോടതിയുടെ സമൻസ്. ജൂലൈ 26 ന് കോടതിയിൽ ഹാജരാകാനാണ് പ്രതികൾക്ക് നിർദ്ദേശം. തിരുവനന്തപുരം സിജെഎം കോടതിയാണ് നോട്ടീസ് നൽകിയത്.

സിബിഐ നൽകിയ കുറ്റപത്രം അംഗീകരിച്ച ശേഷമാണ് കോടതി പ്രതികൾക്ക് സമൻസ് അയച്ചത്. മുൻ ഐബി ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് സിബിഐ കുറ്റപത്രം നൽകിയിരുന്നത്. എസ് വിജയൻ, മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഡിജിപി ആർ ബി ശ്രീകുമാർ, എസ് കെ കെ ജോഷ്വാ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതികൾ.

To advertise here,contact us