വിചിത്ര രീതിയുമായി പൊലീസ്; നാല് വയസുകാരി അതിജീവിത മൊഴി നൽകാനായി സ്റ്റേഷനിലേക്ക് വരണമെന്ന് നിർദ്ദേശം

നാല് തവണ മൊഴിയെടുത്ത കേസിലാണ് വീണ്ടും മൊഴിയെടുക്കാനായി കുട്ടിയെ പൊലീസ് വിളിപ്പിച്ചത്

കോഴിക്കോട്: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ആരോപണവിധേയനായ പോക്സോ കേസിൽ നാല് വയസുകാരിയായ അതിജീവിതയെ സ്റ്റേഷനിലേക്ക് മൊഴിയെടുക്കാനായി വിളിപ്പിച്ച് പൊലീസ്. നാല് തവണ മൊഴിയെടുത്ത കേസിലാണ് വീണ്ടും മൊഴിയെടുക്കാനായി കുട്ടിയെ പൊലീസ് വിളിപ്പിച്ചത്.

തുടർമൊഴി എടുക്കണമെങ്കിൽ സിവിൽ ഡ്രെസിലുള്ള ഒരു വനിതാ പൊലീസ് ഓഫീസർ കുട്ടിയുടെ വീട്ടിൽ നേരിട്ടെത്തി മൊഴിയെടുക്കണമെന്നാതാണ് നിയമം. അങ്ങനെയിരിക്കെയാണ് കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബം ശിശുക്ഷേമ സമിതിക്ക് പരാതി നൽകി. ആ പരാതി സമിതി ജൂവനൈൽ ജസ്റ്റിസ് കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു.

കേസിന്റെ അന്വേഷണം ഇഴയുന്നുവെന്ന ആരോപണം ഇരയുടെ കുടുംബത്തിനുണ്ട്. ഉന്നത പൊലീസ് തലത്തിൽനിന് സമ്മർദ്ദമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. എന്നാൽ കൂട്ടിക്കൽ ജയചന്ദ്രൻ ഇതൊരു കുടുംബപ്രശ്നമാണെന്ന നിലപാടിലാണ്.

നേരത്തെ ഇരയുടെ കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പൊലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങള് മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് ഇവരുടെ പരാതി.

To advertise here,contact us