നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ യാത്ര ചെയ്ത് ആകാശ് തില്ലങ്കേരി; നടപടിയെടുക്കാതെ മോട്ടോർവാഹന വകുപ്പ്

നിയമം ലംഘിച്ച ആകാശ് തില്ലങ്കേരിക്കെതിരെ മോട്ടോര്വാഹനവകുപ്പ് ഇതുവരെ നടപടിയെടുത്തിട്ടില്ല

കണ്ണൂർ: നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ യാത്ര ചെയ്ത് ഷുഹൈബ് കൊലപാതക കേസ് പ്രതിയായ ആകാശ് തില്ലങ്കേരി. വാഹനത്തിൽ സഞ്ചരിക്കുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. മാസ് സിനിമാ ഡയലോഗുകൾ ചേർത്ത് എഡിറ്റ് ചെയ്ത വീഡിയോ ആണ് പങ്കുവെച്ചത്. അതേസമയം നിയമം ലംഘിച്ച ആകാശ് തില്ലങ്കേരിക്കെതിരെ മോട്ടോര്വാഹനവകുപ്പ് ഇതുവരെ നടപടിയെടുത്തിട്ടില്ല.

To advertise here,contact us