സംസ്ഥാന യുവനേതാവ് കൂറുമാറി; കേരള കോൺ​ഗ്രസ് എം പിന്തുണയിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിക്ക് വിജയം

വാര്‍ഡ് മെമ്പറാണ് കോണ്‍ഗ്രസ് അംഗം റീന

കോട്ടയം: കേരള കോൺ​ഗ്രസ് (എം) പിന്തുണയിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി വിജയിച്ചു. സംസ്ഥാന യുവനേതാവ് കൂറുമാറിയതോടെയാണ് കോൺ​ഗ്രസ് സ്ഥാനാർത്ഥി വിജയിച്ചത്. കോട്ടയം മൂന്നിലവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലാണ് കൂറുമാറ്റം.

അഞ്ചിനെതിരെ എട്ടുവോട്ടുകള്‍ക്കായിരുന്നു സ്ഥാനാർത്ഥി റീനയുടെ വിജയം. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ചാര്‍ളി ഐസക്കാണ് യു ഡി എഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്തത്. വാര്‍ഡ് മെമ്പറാണ് കോണ്‍ഗ്രസ് അംഗം റീന.

To advertise here,contact us