കനത്ത മഴ; കരിപ്പൂരിലിറങ്ങേണ്ട അഞ്ച് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറക്കി

കാലാവസ്ഥ അനുകൂലമായതോടെ മൂന്ന് വിമാനങ്ങൾ തിരിച്ചുപോയി

മലപ്പുറം: കനത്ത മഴയെത്തുടർന്ന് കരിപ്പൂരിൽ ഇറക്കാനാവാതെ അഞ്ച് വിമാനങ്ങൾ രാവിലെ നെടുമ്പാശ്ശേരിയിലിറക്കി. റാസൽഖൈമ, മസ്കറ്റ്, ദോഹ, ബഹ്റൈൻ, അബുദബി എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് വിമാനങ്ങളാണ് നെടുമ്പാശേരിയിൽ ഇറക്കിയത്. കാലാവസ്ഥ അനുകൂലമായതോടെ മൂന്ന് വിമാനങ്ങൾ തിരിച്ചുപോയി. മറ്റ് രണ്ട് വിമാനങ്ങൾ താമസിയാതെ തിരികെ പുറപ്പെടും.

To advertise here,contact us