പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്, മുന്ഗണന രക്ഷാപ്രവര്ത്തനത്തിന്: ജോര്ജ് കുര്യന്

'രക്ഷാപ്രവര്ത്തനത്തില് നിന്ന് ശ്രദ്ധ തിരിയാന് പാടില്ല'

കല്പ്പറ്റ: രക്ഷാപ്രവര്ത്തനങ്ങള്ക്കാണ് ഇപ്പോള് മുന്ഗണന നല്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി ജോര്ജ് കുര്യന്. വയനാട് ഉരുള്പൊട്ടല് സാഹചര്യത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ ബന്ധുക്കള്ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്ക്ക് 50000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല് ധനസഹായം പ്രഖ്യാപിക്കുന്നത് പിന്നീട് തീരുമാനിക്കുമെന്നും ഇപ്പോഴുള്ള ശ്രദ്ധ മുഴുവന് രക്ഷാപ്രവര്ത്തനങ്ങളിലാണെന്നും ദുരന്ത സ്ഥലം സന്ദര്ശിച്ച ജോര്ജ് കുര്യന് മാധ്യമങ്ങളോട് അറിയിച്ചു.

നൂറുകണക്കിന് പേരെയാണ് രക്ഷിച്ചിരിക്കുന്നത്. രക്ഷാപ്രവര്ത്തനത്തില് നിന്ന് ശ്രദ്ധ തിരിയാന് പാടില്ല. പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള ധനസഹായത്തിനപ്പുറം സഹായങ്ങള് നല്കുന്നതിനെ കുറിച്ച് പിന്നീട് ആലോചിക്കും. രക്ഷാപ്രവര്ത്തനങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി മോണിറ്റര് ചെയ്തുവരികയാണ്. എന്നീ രക്ഷാദൗത്യങ്ങള് നടത്തുന്ന എന്ഡിആര്എഫ്, സിആര്പിഎഫ് എന്നീ സംഘങ്ങള്ക്കെല്ലാം നിര്ദേശങ്ങള് നല്കുന്നത് അമിത് ഷായാണെന്നും ജോര്ജ് കുര്യന് വ്യക്തമാക്കി.

Live Blog: മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 125 കടന്നു; 98 പേരെ കാണാനില്ല

അതേസമയം മുണ്ടക്കൈയിലെ രക്ഷാപ്രവര്ത്തനം ഇപ്പോള് അവസാനിപ്പിച്ചിരിക്കുകയാണ്. മുണ്ടക്കൈയില് കുടുങ്ങിയവരെയും മൃതദേഹങ്ങളും പുഴ കടത്തുന്ന പ്രവര്ത്തനം അവസാനിപ്പിച്ചു. മുണ്ടക്കൈ ഭാഗത്തെ മൃതദേഹങ്ങള് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

To advertise here,contact us