വയനാട് ദുരന്തം; ദുഃഖം രേഖപ്പെടുത്തി മാനന്തവാടി രൂപത

ദുരന്തത്തിന്റെ ആഘാതം പരമാവധി ലഘൂകരിക്കുന്നതിനു സർക്കാർ സംവിധാനങ്ങളോട് പൊതുജനം പരമാവധി സഹകരിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു

മാനന്തവാടി : വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്മലയിലുമുണ്ടായ ഉരുൾപൊട്ടലിൽ ജീവനഷ്ടത്തിലും നാശനഷ്ടത്തിലും മാനന്തവാടി രൂപത ദുഃഖമറിയിച്ചു. പരിക്കേറ്റവർക്കും കനത്ത നാശനഷ്ടങ്ങൾമൂലം ജീവിതോപാധികൾ ഇല്ലാതായവർക്കും സാധ്യമായ സഹായസഹകരണങ്ങൾ നൽകാൻ മാനന്തവാടി രൂപത സന്നദ്ധമാണെന്ന് ബിഷപ്പ് മാർ ജോസ് പൊരുന്നേടം പത്രക്കുറിപ്പിലൂടെ അറിയിച്ചു. സമാനതകളില്ലാത്തവിധം നാശനഷ്ടങ്ങൾക്കിടയാക്കിയ ദുരന്തത്തെ അതിജീവിക്കാൻ സർക്കാർ സംവിധാനങ്ങൾ സജീവമായി ഉണർന്നുപ്രവർത്തിക്കുന്നുണ്ട്. ദുരന്തത്തിന്റെ ആഘാതം പരമാവധി ലഘൂകരിക്കുന്നതിനു സർക്കാർ സംവിധാനങ്ങളോട് പൊതുജനം പരമാവധി സഹകരിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

ഉരുൾപൊട്ടൽ നാശം വിതച്ച അട്ടമലയിലും വൈദ്യുതി പുനഃസ്ഥാപിച്ച് കെഎസ്ഇബി

To advertise here,contact us