ഗംഗാവലിയില് കുത്തൊഴുക്ക് കുറയുന്നു; അർജുനായുളള തിരച്ചിൽ രണ്ടു ദിവസത്തിന് ശേഷം പുനരാരംഭിക്കും

പുഴയിലെ കുത്തൊഴുക്ക് കുറഞ്ഞാൽ ഈശ്വർ മൽപെയ്ക്ക് അനുമതി നൽകും.

ബെംഗളൂരു: ഷിരൂരിൽ രണ്ടു ദിവസത്തിനു ശേഷം തിരച്ചിൽ പുനരാരംഭിക്കാൻ കഴിയുമെന്ന് എകെഎം അഷറഫ് എംഎൽഎ. ഇന്നലെ കർണാടക ചീഫ് സെക്രട്ടറിയുമായി എംഎൽഎ കൂടിക്കാഴ്ച നടത്തി. പുഴയിലെ കുത്തൊഴുക്കിന് കുറവുണ്ടെന്ന് ജില്ലാ കലക്ടറുടെ റിപ്പോർട്ട് ലഭിച്ചു. പുഴയിലെ കുത്തൊഴുക്ക് കുറഞ്ഞാൽ ഈശ്വർ മൽപെയ്ക്ക് അനുമതി നൽകും. ഇപ്പോഴും പുഴയിൽ സീറോ വിസിബിലിറ്റി ആണെന്ന് ഈശ്വർ മൽപ്പെ പറഞ്ഞു.

അര്ജുൻ ഉള്പ്പടെയുള്ളവര്ക്കായി ഷിരൂരിലെ തിരച്ചില് ദൗത്യം തുടരണമെന്ന് കര്ണാടക ഹൈക്കോടതി നിർദേശമുണ്ട്. കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് സംയുക്തമായി തിരച്ചില് തുടരണമെന്നാണ് ഹൈക്കോടതിയുടെ നിര്ദ്ദേശം. ചീഫ് ജസ്റ്റിസ് എന്വി അന്ജാരിയ, ജസ്റ്റിസ് കെവി ആനന്ദ് എന്നിവര് ഉള്പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.

മാനദണ്ഡങ്ങൾ മറികടന്ന് ആരോഗ്യവകുപ്പിൽ സ്ഥലംമാറ്റം; നഴ്സുമാർ സമരത്തിനൊരുങ്ങുന്നു

കഴിഞ്ഞയാഴ്ച്ച തിരച്ചിലിനായി ഈശ്വര് മല്പെയും സംഘവും ഷിരൂരില് എത്തിയെങ്കിലും പുഴയിലിറങ്ങാന് പൊലീസ് അനുവദിക്കാത്തതിനാല് മടങ്ങുകയായിരുന്നു. പുഴയില് കുത്തൊഴുക്ക് ശക്തമായതിനാല് അരികുകളില് സംഘത്തിന്റെ പദ്ധതി. എന്നാല് പുഴയിലെ കുത്തൊഴുക്ക് കണക്കിലെടുത്ത് പൊലീസ് സംഘത്തെ പിന്തിരിപ്പിക്കുകയായിരുന്നു.

ജൂലെെ 16-ന് രാവിലെ ബെലെഗാവിയില് നിന്ന് മരം കയറ്റി വരികെ കര്ണാടക-ഗോവ അതിര്ത്തിയിലൂടെ കടന്നുപോകുന്ന പന്വേല്-കന്യാകുമാരി ദേശീയ പാതയിലാണ് അപകടമുണ്ടായത്.

തടി കയറ്റിവരുന്ന ലോറിയുടെ ഡ്രൈവറായിരുന്നു അര്ജുന്. ഈ മാസം എട്ടിനാണ് അര്ജുന് കര്ണാടകയിലേക്ക് പോയത്. അപകടം നടന്നയിടത്ത് ഒരു ചായക്കട ഉണ്ടായിരുന്നതായും അവിടെ ചായ കുടിക്കാന് ഇറങ്ങിയവര് അപകടത്തില്പ്പെട്ടിരുന്നതായും പ്രദേശവാസികള് പറഞ്ഞിരുന്നു.

To advertise here,contact us