കരുവാരക്കുണ്ടിൽ പുഴകളിൽ മലവെള്ളപ്പാച്ചിൽ; ജാഗ്രതാ നിർദ്ദേശം

പുഴയ്ക്ക് കുറുകെയുള്ള പാലത്തിലൂടെ യാത്രചെയ്യുന്നതിന് വിലക്കുണ്ട്

മലപ്പുറം: ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ ശക്തം. കരുവാരക്കുണ്ടിൽ ഒലിപ്പുഴ, കല്ലൻപുഴ തുടങ്ങിയ പുഴകളിലും തോടുകളിലുമാണ് മലവെള്ള പാച്ചിൽ ഉണ്ടായിരിക്കുന്നത്. കരുവാരക്കുണ്ട് മേഖലയിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. പ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിക്കഴിഞ്ഞു. പുഴയ്ക്ക് കുറുകെയുള്ള പാലത്തിലൂടെ യാത്രചെയ്യുന്നതിന് വിലക്കുണ്ട്. വെള്ളമിറങ്ങിയാൽ മാത്രമേ മറുകരയിലേക്ക് പോകാവൂ എന്നാണ് പൊലീസ് നൽകിയിരിക്കുന്ന നിർദ്ദേശം.

മഴ ശക്തമായ ഈ പ്രദേശങ്ങളിലെ ചെറിയ തോടുകളിലൂടെയും പുഴകളിലൂടെയും വെള്ളം കുത്തൊഴുക്കോടെ ഒഴുകി വരാറുണ്ട്. സമാനമായ സാഹചര്യമാണ് ഇപ്പോഴുമുള്ളത്. പുഴയിലൂടെ മരത്തടികളും മറ്റ് അവശിഷ്ടങ്ങളും ഒഴുകി വരുന്നുണ്ട്. ജോലിക്കും മറ്റുമായി പാലത്തിനപ്പുറത്തേക്ക് പോയവർക്ക് തിരിച്ചുവരാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.

To advertise here,contact us