Reporter Exclusive: നടികളെ ഇരകളാക്കുന്നത് തന്ത്രപരമായ കെണിയിലൂടെ;ഹേമാകമ്മിറ്റി റിപ്പോർട്ടിലെ ഭാഗങ്ങൾ

സിനിമാ മേഖലയിൽ നിലനിൽക്കുന്ന ചൂഷണം കൃത്യമായി എടുത്തുകാണിക്കുന്ന ഭാഗങ്ങളാണ് റിപ്പോർട്ടർ വെളിപ്പെടുത്തിയിരിക്കുന്നത്

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ നിർണായക വിവരങ്ങൾ വെളിപ്പെടുത്തി റിപ്പോർട്ടർ ടിവി. സിനിമാ മേഖലയിൽ നിലനിൽക്കുന്ന ചൂഷണം കൃത്യമായി എടുത്തുകാണിക്കുന്ന ഭാഗങ്ങളാണ് റിപ്പോർട്ടർ വെളിപ്പെടുത്തിയിരിക്കുന്നത്.

മലയാള സിനിമാ മേഖലയിൽ കോപ്പറേറ്റിങ് ആർട്ടിസ്റ്റുകൾ എന്നൊരു വിഭാഗമുണ്ടെന്നും അവരിലൂടെയാണ് പുതിയ നടിമാരെയും സഹകരിക്കാതിരിക്കുന്ന താരങ്ങളെയും വഴക്കിയെടുക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. ഇത്തരത്തിൽ ചൂഷണം നടത്താനായി പുതിയ താരങ്ങളെ വിദേശ ഷോകൾക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് വഴക്കിയെടുക്കാനുള്ള ശ്രമം നടത്തുകയും ചെയ്യുന്നുവെന്നും റിപ്പോർട്ടിലുണ്ടെന്ന് റിപ്പോർട്ടർ ടി വിയുടെ മീറ്റ് ദ എഡിറ്റേഴ്സിൽ ഡോ അരുൺ കുമാർ വെളിപ്പെടുത്തി.

To advertise here,contact us