വയനാടിനായി കൈകോർത്ത് മോഹൻലാൽ ഫാൻസ്; ആറ് ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി

തുക അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തത്തിൽ രാജ്യത്തിന്റെ വേദനയായി മാറിയ വയനാടിനെ ചേർത്തുപിടിച്ച് മോഹൻലാൽ ആരാധകർ. വയനാട് ജില്ലയുടെ പുനരധിവാസത്തിനായി 6,12,050 രൂപയാണ് ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. തുക അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിക്ക് കൈമാറി.

നേരത്തെ വയനാട്ടിലെ ദുരന്തബാധിതർക്ക് നടൻ മോഹൻലാൽ പ്രഖ്യാപിച്ച സഹായം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ദുരിതാശ്വസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തത് കൂടാതെ മോഹൻലാലും ഭാഗമായുള്ള വിശ്വശാന്തി ഫൗണ്ടേഷനിൽ നിന്ന് പുനരധിവാസത്തിന് മൂന്ന് കോടി രൂപ നല്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

To advertise here,contact us