ഹോട്ടലില് നിന്ന് ഭക്ഷണം കഴിച്ചു, അസ്വസ്ഥത; ഏഴ് വയസുകാരൻ്റെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം

കാട്ടാക്കടയിലെ ഹോട്ടലില് നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായി കുടുംബം പറയുന്നു

തിരുവനന്തപുരം: കാട്ടാക്കടയില് ഏഴ് വയസുകാരന്റെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം. ഗീരീഷ്-നീതു ദമ്പതികളുടെ മകന് ആദിത്യ നാഥ് ആണ് മരിച്ചത്. കാട്ടാക്കടയിലെ ഹോട്ടലില് നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായി കുടുംബം പറയുന്നു. ഇതേതുടര്ന്ന് കുട്ടിയെ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില് കഴിയുന്നതിനിടെ ഇന്നലെ രാത്രിയാണ് കുട്ടി മരിച്ചത്.

To advertise here,contact us