'അതിജീവനം ആവശ്യം'; റിപ്പോര്ട്ടര് ടിവിയുടെ റീബില്ഡ് വയനാട് പദ്ധതി അഭിനന്ദനാര്ഹമെന്ന് ടി സിദ്ദിഖ്

വയനാടിന്റെ മൊത്തം റീബിൽഡിങ്ങിലേക്കുള്ള ചിന്തയാണ് റിപ്പോർട്ടർ ടിവി ഉയർത്തിയിരിക്കുന്നത്

കൽപറ്റ: ഒരുരാത്രി ഇരുണ്ട് വെളുക്കുമ്പോഴേയ്ക്കും ജീവനും ജീവിതവും ഉരുളെടുത്ത മുണ്ടക്കൈ-ചൂരല്മല നിവാസികളുടെ അതിജീവനം ആവശ്യമാണെന്ന് ടി സിദ്ദിഖ് എംഎൽഎ. ലോകത്തെ മുഴുവൻ വയനാട്ടിലേക്ക് ആകർഷിക്കാൻ കഴിയണം. പെർമെനന്റ് റീഹാബിലിറ്റേഷനിലേക്ക് കടക്കുകയാണ്. വയനാടിന്റെ മൊത്തം റീബിൽഡിങ്ങിലേക്കുള്ള ചിന്തയാണ് റിപ്പോർട്ടർ ടിവി ഉയർത്തിയിരിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു

വയനാട് അതേപോലെ ഉണ്ടെന്ന സന്ദേശമാണ് റിപ്പോർട്ടർ ടിവി അറിയിക്കുന്നത്. റിപ്പോർട്ടറിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാടിന് ഒന്നും സംഭവിച്ചിട്ടില്ല. സംഭവിച്ചത് മൂന്ന് വാർഡുകൾക്ക് മാത്രമാണ്. അവിടെയുള്ള വേദന അകറ്റാനുള്ള വലിയ ശ്രമം എല്ലാവരും കൂടി നടത്തണം. വയനാടിനെ ചേർത്തു നിർത്താൻ കഴിയണമെന്നും ടി സിദ്ദിഖ് പറഞ്ഞു.

To advertise here,contact us