ഡബ്ല്യുസിസിക്ക് ഒപ്പം നിന്ന് നടന്മാര്ക്കെതിരെ സംസാരിച്ചാല് അടിക്കും; ഭാഗ്യലക്ഷ്മിക്ക് ഭീഷണി കോള്

സംഭവത്തില് പൊലീസില് പരാതി നല്കുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു

കൊച്ചി: നടിയും ഡബ്ബിങ് ആര്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് ഭീഷണി കോള്. ഡബ്ല്യുസിസിക്ക് ഒപ്പം നിന്ന് നടന്മാര്ക്കെതിരെ സംസാരിക്കരുതെന്ന് താക്കീത് നല്കുന്ന ഫോണ് കോളാണ് വന്നത്. സംഭവത്തില് പൊലീസില് പരാതി നല്കുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

'ഇനി നടന്മാര്ക്കെതിരെ പറഞ്ഞാല് കുനിച്ചുനിര്ത്തി അടിക്കും', എന്നാണ് ഫോണ് കോളിലൂടെ പറഞ്ഞതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. തമാശയായിട്ടാണ് തോന്നുന്നത്. സൗമ്യതയോടെ വിളിച്ചിട്ട് ഭാഗ്യലക്ഷ്മിയാണെന്ന് സ്ഥിരീകരിച്ച ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. താന് പ്രതികരിച്ചതോടെ കോള് കട്ട് ചെയ്തെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

To advertise here,contact us