'ആരോപണങ്ങള് ഗൂഢാലോചനയുടെ ഭാഗം', പരാതി നല്കി ഇടവേള ബാബു

ലൈംഗികാരോപണം ഉന്നയിച്ച രണ്ട് സ്ത്രീകള്ക്കെതിരെയാണ് പരാതി

കൊച്ചി: തനിക്കെതിരെ ആരോപണമുന്നയിച്ചവര്ക്കെതിരെ പരാതിയുമായി നടന് ഇടവേള ബാബു. സംസ്ഥാന പൊലീസ് മേധാവിക്കും സര്ക്കാര് നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷനുമാണ് പരാതി നല്കിയിരിക്കുന്നത്. ഇടവേള ബാബുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച രണ്ട് സ്ത്രീകള്ക്കെതിരെയാണ് പരാതി. ഇമെയില് മുഖേനയാണ് പരാതി അയച്ചിരിക്കുന്നത്. തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് യുവതികളുടെ ലൈംഗികാരോപണമെന്ന് പരാതിയില് പറയുന്നു.

ലൈംഗികാതിക്രമ ആരോപണത്തില് നടന് സിദ്ദിഖും പൊലീസില് പരാതി നല്കിയിരുന്നു. ആരോപണത്തിന് പിന്നില് പ്രത്യേക അജണ്ടയുണ്ടെന്നാണ് സിദ്ദിഖിന്റെ പരാതിയില് പറയുന്നത്. വ്യത്യസ്ത സമയങ്ങളിലാണ് യുവതി തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോള് മാത്രമാണ്. ആരോപണങ്ങള്ക്ക് പിന്നില് നിക്ഷിപ്ത താല്പര്യമാണെന്നും പരാതിയില് സിദ്ദിഖ് പറഞ്ഞിരുന്നു.

അതേസമയം സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച നടി പരാതി നല്കി. ഡിജിപിക്ക് ഇ മെയില് മുഖാന്തരമാണ് പരാതി നല്കിയത്. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസമാണ് നടനും എഎംഎംഎ ജനറല് സെക്രട്ടറിയുമായിരുന്ന സിദ്ദിഖിനെതിരെ നടി രംഗത്തെത്തിയത്. തുടര്ന്ന് സിദ്ദിഖ് ജനറല് സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെക്കുകയും ചെയ്തിരുന്നു.

ലൈംഗികാതിക്രമ ആരോപണം; സിദ്ദിഖിനെതിരെ പരാതി നല്കി നടി

To advertise here,contact us