ജയസൂര്യക്ക് എതിരായ ലൈംഗിക അതിക്രമ പരാതി; പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

രണ്ട് യുവനടിമാരുടെ പേരിലാണ് നിലവില് ജയസൂര്യയ്ക്കെതിരെ കേസുള്ളത്.

തിരുവനന്തപുരം: നടന് ജയസൂര്യക്കെതിരായ ലൈംഗിക അതിക്രമ പരാതിയില് പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. വനിത മജിസ്ട്രേറ്റ് ആയ രവിത കെ ജിയാണ് മൊഴി രേഖപ്പെടുത്തിയത്. തിരുവനന്തപുരം കന്റോണ്മെന്റ് പൊലീസ് രജിസ്റ്റര് ചെയ്ത് കേസിലാണ് രഹസ്യ മൊഴി

പരിശോധനയ്ക്കായി സെക്രട്ടറിയേറ്റിലും അന്വേഷണസംഘം അനുമതി തേടിയിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്ത് വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ഐപിസി 354, 354 എ, 509 എന്നീ വകുപ്പുകള് ചുമത്തിയാണ് ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല് തുടങ്ങിയ വകുപ്പുകള്ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്.

രണ്ട് യുവനടിമാരുടെ പേരിലാണ് നിലവില് ജയസൂര്യയ്ക്കെതിരെ കേസുള്ളത്. തൊടുപുഴയിലെ ലൊക്കേഷനില് വെച്ച് നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില് കരമന പൊലീസും സെക്രട്ടറിയേറ്റില് വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില് തിരുവനന്തപുരം കന്റോണ്മെന്റ് പൊലീസുമാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.

To advertise here,contact us