ഓണസമ്മാനം; ഹരിതകര്മ സേനാംഗങ്ങള്ക്ക് ഉത്സവബത്ത 1000 രൂപ

2023-ലും ഹരിതകര്മ സേനാംഗങ്ങള്ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകര്മ സേനാംഗങ്ങള്ക്കും ഓണം ആഘോഷിക്കാന് ഉത്സവ ബത്തയായി 1000 രൂപ പ്രഖ്യാപിച്ച് സർക്കാർ. തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില് നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോര്പ്പറേഷനുകള്, മുനിസിപ്പാലിറ്റികള്, ഗ്രാമപഞ്ചായത്തുകള് എന്നിവയ്ക്ക് അനുമതി നൽകി സര്ക്കാര് ഉത്തരവായി.

2023-ലും ഹരിതകര്മ സേനാംഗങ്ങള്ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നു. സമാനരീതിയില് ഈ വര്ഷവും ഉത്സവബത്ത ലഭ്യമാക്കണമെന്ന് അഭ്യര്ത്ഥിച്ചു കൊണ്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര് സര്ക്കാരിന് കത്തു നല്കിയത് പരിഗണിച്ചാണ് നടപടി.സംസ്ഥാനത്തെ പൊതുമേഖല ജീവനക്കാര്ക്കും 4000 രൂപ ബോണസ് നല്കും. ബോണസിന് അര്ഹത ഇല്ലാത്തവര്ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയായി നല്കും.

സര്വീസ് പെന്ഷന്കാര്ക്ക് പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. കരാര്, സ്കീം തൊഴിലാളികള്ക്കും കഴിഞ്ഞ വര്ഷത്തെ ഉത്സവബത്ത ലഭിക്കും.എല്ലാ ജീവനക്കാര്ക്കും 20000 രൂപ അഡ്വാന്സ് എടുക്കാം. ഇത് തവണകളായി തിരിച്ചെടുക്കും. ഓണം അഡ്വാന്സ് 25000 രൂപയും ഉത്സവബത്ത 3000 രൂപയെങ്കിലും ആക്കണമെന്ന് ജീവനക്കാരുടെ സംഘടനകള് ആവശ്യപ്പെട്ടിരുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരായ പരാതി; പി വി അന്വറിന്റെ മൊഴി ഇന്നെടുക്കും

To advertise here,contact us