വിവാഹത്തിനെത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വധുവിന്റെ ബന്ധുക്കളുടെ മര്‍ദ്ദനം; കേസെടുത്ത് പൊലീസ്

മുവാറ്റുപുഴ സ്വദേശികളായ നിതിന്‍, ജെറിന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ഇടുക്കി: മാങ്കുളത്ത് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മര്‍ദനം. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ ഫോട്ടോഗ്രാഫര്‍മാരെയാണ്വധുവിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചത്.

താമസ സൗകര്യം ഒരുക്കാത്തതില്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. മുവാറ്റുപുഴ സ്വദേശികളായ നിതിന്‍, ജെറിന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കാര്‍ വഴിയില്‍ തടഞ്ഞായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ മൂന്നാര്‍ പൊലീസ് കേസെടുത്തു

To advertise here,contact us