പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

ഇന്ന് ക്ഷേത്രത്തിലെ ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു നറുക്കെടുപ്പ് നടന്നത്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി പുതുമന ശ്രീജിത്ത് നമ്പൂതിരിയെ നറുക്കെടുത്തു. ഒക്ടോബര്‍ ഒന്ന് മുതല്‍ ആറ് മാസത്തേക്കാണ് നിയമനം. ഇന്ന് ക്ഷേത്രത്തിലെ ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു നറുക്കെടുപ്പ് നടന്നത്. തൃശൂര്‍ വെള്ളറടക്കാട് സ്വദേശിയായ ശ്രീജിത്ത് നമ്പൂതിരി 18 വര്‍ഷമായി വേലൂര്‍ കുറൂരമ്മ കൃഷ്ണ ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ്.

55 പേരാണ് അപേക്ഷ നല്‍കിയിരുന്നത്. ഇവരില്‍ നിന്ന് തന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യോഗ്യരായ 42 പേരുകളാണ് നറുക്കെടുപ്പിലുണ്ടായിരുന്നത്. ഇവരില്‍ നിന്നാണ് ശ്രീജിത്ത് നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടത്.

To advertise here,contact us