ശോഭനാ ജോര്‍ജിന്റെ മാതാവ് തങ്കമ്മ ജോര്‍ജ് അന്തരിച്ചു

അഖില കേരള ബാലജനസഖ്യം ചെങ്ങന്നൂര്‍ മേഖല മുന്‍ രക്ഷാധികാരിയായിരുന്നു തങ്കമ്മ ജോര്‍ജ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) വനിതാ വിഭാഗം മുന്‍ സംസ്ഥാന അധ്യക്ഷ തങ്കമ്മ ജോര്‍ജ് (98) അന്തരിച്ചു. അഖില കേരള ബാലജനസഖ്യം ചെങ്ങന്നൂര്‍ മേഖല മുന്‍ രക്ഷാധികാരിയായിരുന്നു തങ്കമ്മ ജോര്‍ജ്. ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജിന്റെ മാതാവാണ്.

മോഹന്‍ ജോര്‍ജ് (ഷാര്‍ജ), മോഹിനി തോമസ് (ബഹറിന്‍), ഓമന സെല്‍വിന്‍ (തിരുവനന്തപുരം), മനോജ് ജോര്‍ജ്ജ് (ദുബായ്) എന്നിവരാണ് മറ്റുമക്കള്‍.

മരുമക്കള്‍: റോയി സ്‌കറിയ കുമ്പളന്താനം (സെയ്ന്റ് തോമസ് എച്ച്.എസ്.എസ്., എരുമേലി), പ്രിയ റെജീന ജോര്‍ജ് തോട്ടത്തില്‍ (യു.കെ.), ലിനിമോള്‍ ജോയി മാപ്പിളക്കുന്നേല്‍ (ദുബായ്), അനില ജിയോ (മുട്ടുചിറമ്യാലില്‍, ചങ്ങനാശ്ശേരി). സംസ്‌കാരം വെള്ളിയാഴ്ച രണ്ടിന് പൊന്‍കുന്നം ഹോളി ഫാമിലി ഫൊറോന പള്ളി സെമിത്തേരിയില്‍.

To advertise here,contact us