ഒരു മില്യണ്‍ ഫോളോവേഴ്‌സിനെ നേടി കേരളത്തിലെ ബിജെപിയുടെ ഫേസ്ബുക്ക് പേജ്; സിപിഐഎമ്മിനും കോണ്‍ഗ്രസിനും മുന്നില്‍

ഡിജിറ്റല്‍ രംഗത്ത് സാന്നിദ്ധ്യം വര്‍ധിപ്പിക്കാന്‍ ഈ നേട്ടം ബിജെപിയെ സഹായിച്ചേക്കും.

തിരുവനന്തപുരം: ഒരു മില്യണ്‍ ഫോളോവേഴ്‌സെന്ന നേട്ടം കൈവരിച്ച് കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്. 'ബിജെപി4കേരളം' എന്ന പേജാണ് 10 ലക്ഷം പേരെ നേടി ഈ നേട്ടം കൈവരിച്ചത്. സംസ്ഥാനത്തെ ഭരണകക്ഷിയായ സിപിഐഎമ്മിനെയും പ്രതിപക്ഷമായ കോണ്‍ഗ്രസിനെയും പിന്തള്ളിയാണ് ബിജെപിയുടെ ഈ നേട്ടം. സിപിഐഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് 7,71,000 ഫോളോവേഴ്‌സും കോണ്‍ഗ്രസിന് 3,52,000 ഫോളോവേഴ്‌സുമാണുള്ളത്.

ഈ നേട്ടത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സന്തോഷം രേഖപ്പെടുത്തി. 'ബിജെപി കേരളം ഫേസ്ബുക്ക് പേജിന് ഒരു മില്ല്യന്‍ ഫോളോവേഴ്‌സ്. കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും ഒഫീഷ്യല്‍ പേജിന് ഈ നേട്ടം കൈവരിക്കാനായിട്ടില്ല. അഭിനന്ദനങ്ങള്‍ കേരളാ സോഷ്യല്‍ മീഡിയ ടീം….' എന്ന് ഫേസ്ബുക്കില്‍ സുരേന്ദ്രന്‍ കുറിച്ചു.

The Facebook page '@BJP4Keralam' has galloped to an incredible milestone—One million followers! A heartfelt thank you to each and every one of you for making this journey possible. Together, we’re stronger! pic.twitter.com/nonhZoIv3c

ഡിജിറ്റല്‍ രംഗത്ത് സാന്നിദ്ധ്യം വര്‍ധിപ്പിക്കാന്‍ ഈ നേട്ടം ബിജെപിയെ സഹായിച്ചേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു എംപി സ്ഥാനം നേടുകയും വോട്ട് ശതമാനം വര്‍ധിപ്പിക്കുകയും ചെയ്ത ഘട്ടത്തിലാണ് ഈ നേട്ടം.

To advertise here,contact us