ഡ്രൈവിംഗ് ലൈസൻസ് ഇനി ഡിജിറ്റലാകും ; ടെസ്റ്റ് പാസായാൽ അന്ന് തന്നെ ലൈസൻസ് ലഭിക്കും.

ഡ്രൈവിങ് ലൈസന്‍സ്, ആര്‍സി അച്ചടി തടസ്സപ്പെട്ട സാഹചര്യത്തിൽ മോട്ടോര്‍വാഹനവകുപ്പ് സ്വന്തംനിലയ്ക്ക് ഡിജിറ്റല്‍ പകര്‍പ്പ് നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ്‌കുമാര്‍ കഴിഞ്ഞ ​ദിവസം പ്രഖ്യാപിച്ചിരുന്നു

തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് പാസായാൽ അന്ന് തന്നെ ലൈസൻസ് ലഭിക്കും. ഓൺലൈനിൽ ഡൗൺലോഡ് ചെയ്തെടുക്കാവുന്ന രീതിയിൽ ആയിരിക്കും ലൈസൻസ് നൽകുക. ലൈസൻസ് പ്രിൻറ് ചെയ്ത് വിതരണം ചെയ്യുന്നത് അവസാനിപ്പിക്കും. രണ്ടാം ഘട്ടത്തിൽ ആര്‍ സി പ്രിൻറിംഗും നിർത്തുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

ഡ്രൈവിങ് ലൈസന്‍സ്, ആര്‍സി അച്ചടി തടസ്സപ്പെട്ട സാഹചര്യത്തിൽ മോട്ടോര്‍വാഹനവകുപ്പ് സ്വന്തംനിലയ്ക്ക് ഡിജിറ്റല്‍ പകര്‍പ്പ് നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ്‌കുമാര്‍ കഴിഞ്ഞ ​ദിവസം പ്രഖ്യാപിച്ചിരുന്നു.ഡിജിറ്റല്‍ ഇന്ത്യ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് കേന്ദ്രം ഡിജിലോക്കര്‍ പുറത്തിറക്കിയത്. വാഹനസംബന്ധമായ രേഖകള്‍ സൂക്ഷിക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം എം പരിവാഹന്‍ ആപ്പ് പുറത്തിറക്കിയത്.

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ മൊബൈല്‍ ആപ്പുകളായ ഡിജി ലോക്കറിലും എം പരിവാഹനിലും വാഹനരേഖകളും ലൈസന്‍സും 2018 മുതല്‍ ഡിജിറ്റല്‍രൂപത്തില്‍ സൗജന്യമായി ലഭ്യമാണ്. സംസ്ഥാനത്ത് കാര്‍ഡ് വിതരണം വൈകുന്നതിനാല്‍ ലൈസന്‍സ് എടുക്കുന്നവരും കേന്ദ്രത്തിന്റെ ഡിജിറ്റല്‍ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്.

To advertise here,contact us