കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് പണം തട്ടിയ കേസ്: പള്‍സര്‍ സുനിയെ വെറുതെ വിട്ടു

ജ്വല്ലറിയില്‍ നിന്ന് കൊണ്ടുപോയ പണം ആസൂത്രിതമായി കവര്‍ച്ച ചെയ്തു എന്നാണ് കേസ്

കോട്ടയം: കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് ആക്രമിച്ച് പണം തട്ടിയ കേസില്‍ പള്‍സര്‍ സുനിയെ വെറുതെവിട്ടു. 2014ല്‍ പാലായില്‍ നടന്ന കേസിലാണ് പള്‍സര്‍ സുനി ഉള്‍പ്പടെയുള്ളവരെ വെറുതെവിട്ടത്. കേസിലെ രണ്ടാം പ്രതിയായിരുന്നു പള്‍സര്‍ സുനി.

ജ്വല്ലറിയില്‍ നിന്ന് കൊണ്ടുപോയ പണം ആസൂത്രിതമായി കവര്‍ച്ച ചെയ്തു എന്നാണ് കേസ്. ജ്വല്ലറി ജീവനക്കാരുടെ സഹായത്തോടെയായിരുന്നു തട്ടിപ്പ്. ആസൂത്രണം ചെയ്ത് നടത്തിയ കവര്‍ച്ചയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചെങ്കിലും തെളിവുകള്‍ നിരത്തി വാദം സാധൂകരിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

2014 മെയ് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ജ്വല്ലറിയില്‍ നിന്നുള്ള കളക്ഷന്‍ പണം ബസില്‍ കൊണ്ടുപോകുന്നതിനിടെയാണ് സംഘം ആക്രമിച്ച് പണം തട്ടിയത്.

Story Highlights: Pulsar Suni acquitted in Kottayam attack case

To advertise here,contact us