വയനാട്ടില്‍ ബിജെപി സാധ്യത പട്ടികയില്‍ ഖുശ്ബുവും ശോഭയും; പ്രഖ്യാപനം ഇന്നുണ്ടാകും

വയനാട്ടില്‍ ഖുശ്ബുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തോട് അഭിപ്രായം ആരാഞ്ഞതായാണ് വിവരം

വയനാട്: ബിജെപി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുന്നതോടെ വയനാട്ടില്‍ ചിത്രം വ്യക്തമാകും. നടി ഖുശ്ബു, ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്‍, മഹിള മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യ ഹരിദാസ് എന്നിവരാണ് സാധ്യത പട്ടികയിലുള്ളത്.

വയനാട്ടില്‍ ഖുശ്ബുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തോട് അഭിപ്രായം ആരാഞ്ഞതായാണ് വിവരം. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ ദേശീയ പ്രാധാന്യമുള്ള നേതാവിനെ മത്സരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രനേതൃത്വം ഖുശ്ബുവിനെ പരിഗണിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.

മണ്ഡലത്തില്‍ എല്‍ഡിഎഫ് രംഗത്തിറക്കുന്നത് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരിയെയാണ്. പ്രചാരണത്തിന്റെ ഭാഗമായി സത്യന്‍ മൊകേരി നാളെ വയനാട്ടിലെത്തും. അതേസമയം, നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി തിങ്കളാഴ്ച മണ്ഡലത്തിലെത്തുമെന്നാണ് സൂചന. രാഹുല്‍ഗാന്ധിക്കൊപ്പമായിരിക്കും പ്രിയങ്ക വയനാട്ടിലെത്തുക.

Content Highlights- bjp central committee consider actress khushbu in wayanad

To advertise here,contact us