റിപ്പോർട്ടർ ഇംപാക്ട്; ബന്ധുക്കൾ ഉപേക്ഷിച്ച വൃദ്ധന് കടത്തിണ്ണയിൽ നിന്ന് മോചനം, ആശുപത്രിയിലേക്ക് മാറ്റും

നാല് ദിവസമായി കടത്തിണ്ണയിൽ കഴിയുകയായിരുന്ന വൃദ്ധന്റെ കാല് പഴുത്ത് പൊട്ടിയ നിലയിലായിരുന്നു

തിരുവനന്തപുരം: പാറശ്ശാല കുഴിഞ്ഞാംവിളയിൽ കടത്തിണ്ണയിൽ കഴിയുകയായിരുന്ന അറുപതുകാരനെ ആശുപത്രിയിലേക്ക് മാറ്റും. പഞ്ചായത്ത് അധികൃതരാണ് ബന്ധുക്കൾ ഉപേക്ഷിച്ചുപോയ പാലസിനെ ആശുപത്രിയിലേക്ക് മാറ്റുന്നത്. ഇതിനായി വാർഡ് മെമ്പർ പൊലീസിന്റെ സഹായം തേടി. റിപ്പോർട്ടർ ടി വി വാർത്തയെ തുടർന്നാണ് നടപടി. നാല് ദിവസമായി കടത്തിണ്ണയിൽ കഴിയുകയായിരുന്ന വൃദ്ധന്റെ കാല് പഴുത്ത് പൊട്ടിയ നിലയിലാണ്.

പഞ്ചായത്തിലും പൊലീസിലും വിവരമറിയിച്ചിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ പ്രതികരിച്ചിരുന്നു. പാലസ് വിവാഹിതനല്ല. സഹോദരങ്ങൾ മാത്രമാണുള്ളത്.

ബന്ധുക്കള്‍ ഉപേക്ഷിച്ചതോടെ നാട്ടുകാരാണ് ഇദ്ദേഹത്തിന് ഭക്ഷണം നൽകിയിരുന്നത്. തന്നെ നോക്കാൻ ആരുമില്ലത്തതിനാലാണ് കടത്തിണ്ണയിൽ കിടക്കുന്നതെന്ന് അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. അനുജനാണ് ഇവിടെ ആക്കിയതെന്നും അദ്ദേഹം പറഞ്ഞു.

content highlights:

To advertise here,contact us