സരിന് സ്‌റ്റെതസ്‌കോപ്; സുധീറിന് ഓട്ടോറിക്ഷ

പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി സരിനും ചേലക്കരയിലെ ഡിഎംകെ സ്വതന്ത്ര സ്ഥാനാർത്ഥി സുധീറിനും ചിഹ്നമായി

പാലക്കാട്: പാലക്കാട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് തിരഞ്ഞെടുപ്പ് ചിഹ്നമായി. ഡോക്ടര്‍കൂടിയായ സരിന് സ്‌റ്റെതസ്‌കോപ്പാണ് തിരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചത്.

മൂന്ന് ചിഹ്നങ്ങളായിരുന്നു സരിന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വെച്ചത്. ഓട്ടോറിക്ഷ, സ്‌റ്റെതസ്‌കോപ്പ്, ബാറ്ററി ടോര്‍ച്ച് എന്നിവയില്‍ ഒന്നായിരുന്നു സരിന്‍ ആവശ്യപ്പെട്ടത്. ഇതില്‍ സ്‌റ്റെതസ്‌കോപ്പിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കുകയായിരുന്നു.

ചേലക്കരയിലെ ഡിഎംകെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്‍ കെ സുധീറിനും ചിഹ്നമായി. സുധീറിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത് ഓട്ടോറിക്ഷയാണ്. ഓട്ടോ ചിഹ്നം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സുധീര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

Content Highlights- p sarin and n k sudheer gets election symbol

To advertise here,contact us