വിഴിഞ്ഞത്ത് കേന്ദ്രം കാലുമാറി; റിപ്പോർട്ടർ വാർത്ത സ്ഥിരീകരിച്ച് എംഡി, 'എന്ത് ചെയ്യാൻ പറ്റുമെന്ന് ആലോചിക്കും'

സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ നിരസിച്ചുവെന്നും ദിവ്യ എസ് അയ്യർ റിപ്പോർട്ടറിനോട് പറഞ്ഞു

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കായി അനുവദിച്ച കേന്ദ്രസഹായം, കേന്ദ്രസർക്കാർ തന്നെ വായ്പയായി മാറ്റിയെന്ന റിപ്പോർട്ടർ വാർത്ത സ്ഥിരീകരിച്ച് വിഴിഞ്ഞം പോർട്ട് എംഡി ദിവ്യ എസ് അയ്യർ. പണം വായ്പയായി തിരിച്ചടയ്ക്കാൻ കേന്ദ്രം പറഞ്ഞെന്നും സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ നിരസിച്ചുവെന്നും ദിവ്യ എസ് അയ്യർ റിപ്പോർട്ടറിനോട് പറഞ്ഞു.

കേന്ദ്രസഹായമായി നൽകപ്പെട്ട പണം ഇപ്പോൾ തിരിച്ചടയ്‌ക്കണമെന്നാണ്‌ വ്യവസ്ഥയെന്ന് ദിവ്യ എസ് അയ്യർ പറഞ്ഞു. ഇത് സംബന്ധിച്ച എംപവേർഡ് യോപ്പതിൽ താനും ചീഫ് സെക്രട്ടറിയും അടക്കം ഈ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം വഴങ്ങിയില്ല. നെറ്റ് പ്രസന്റ് വാല്യൂ എന്ന രീതിയിലാണ് തിരിച്ചടവെന്നതിനാൽ തുകയിൽ വർധനവുണ്ടാകുമെന്നും സംസ്ഥാനത്തിന് എന്ത് ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ദിവ്യ എസ് അയ്യർ പറഞ്ഞു.

Also Read:

Kerala
കൊടകര കള്ളപ്പണക്കേസ്: 'അന്ന് നൽകിയത് നേതാക്കൾ പറഞ്ഞു തന്ന മൊഴി', ഇനി യാഥാർത്ഥ്യം പറയുമെന്ന് സതീഷ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച 817 കോടി രൂപയിലാണ് മലക്കം മറിച്ചിൽ ഉണ്ടായത്. ഈ തുക കേന്ദ്രസർക്കാർ വായ്പയാക്കി മാറ്റി. ഇതിന് പിന്നിൽ അദാനിയുടെ സമ്മർദ്ദമെന്നാണ് സൂചന. ഇതോടെ ധനസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് കത്ത് അയച്ചു. കത്തിന്റെ ഉള്ളടക്കം റിപ്പോർട്ടറിന് ലഭിച്ചു.

കേന്ദ്രസർക്കാരിന്റെ ഈ മലക്കം മറിച്ചിലോടെ വിഴിഞ്ഞം പദ്ധതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന സൂചനയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഒക്ടോബർ അവസാന ആഴ്ചയിലാണ് കേന്ദ്രസർക്കാരിന്റെ ഈ തീരുമാനത്തിന്റെ മിനുട്ട്സ് സംസ്ഥാന സർക്കാരിന് ലഭിക്കുന്നത്. കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ട് വായ്പയായിട്ടാണ് എന്നതായിരുന്നു കത്തിലെ തീരുമാനം. അങ്ങനെയെങ്കിൽ പലിശയുൾപ്പെടെ 10,000 കോടി രൂപയോളം സർക്കാരിന് തിരിച്ചടക്കേണ്ടിവരും.

Content Highlights: Divya S Iyer confirms centres withdrawl from vizhinjam help

To advertise here,contact us