ബ്രേക്കില്ലാതെ അറിയാം പുത്തന്‍ വാര്‍ത്തകള്‍; റിപ്പോര്‍ട്ടര്‍ മൊബൈല്‍ ആപ്പ് നിങ്ങളിലേക്ക്

റിപ്പോര്‍ട്ടര്‍ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു

കൊച്ചി: റിപ്പോര്‍ട്ടര്‍ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റോറിയല്‍ ടീം അംഗങ്ങള്‍ ചേര്‍ന്നാണ് ആപ്പ് ലോഞ്ച് ചെയ്തത്. റിപ്പോര്‍ട്ടര്‍ ഡിജിറ്റല്‍ ഹെഡ് ഉണ്ണി ബാലകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട്, കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാര്‍, കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ സുജയ പാര്‍വതി, വൈസ് പ്രസിഡന്റ് രാജീവ്, ഡിജിറ്റല്‍ ഇന്‍ ചാര്‍ജ് ഷഫീഖ് താമരശ്ശേരി, സോഷ്യല്‍ മീഡിയ മാനേജര്‍ ആര്‍ദ്ര എന്നിവര്‍ പങ്കെടുത്തു.

റിപ്പോർട്ടർ ചാനലിന്റെ തുടക്കം മുതലുള്ള സ്വപ്നമായിരുന്നു വാർത്താ അപ്പെന്നും സെക്കന്റുകള്‍ക്കുള്ളില്‍ ആപ്പിലൂടെ തത്സമയ വാർത്തകള്‍ പ്രേക്ഷകരിലേക്കെത്തുമെന്നും ഡോ. അരുണ്‍ കുമാര്‍ പറഞ്ഞു. ലോകത്ത് അനുനിമിഷം നടക്കുന്ന വാര്‍ത്തകളുടെ അപ്‌ഡേറ്റുകള്‍ റിപ്പോര്‍ട്ടറിന്റെ മൊബൈല്‍ ആപ്പിലൂടെ അറിയാമെന്ന് ഉണ്ണി ബാലകൃഷ്ണനും പ്രതികരിച്ചു. സാമൂഹിക നിലപാടോട് കൂടി വാര്‍ത്തകളെ പ്രേക്ഷകരിലേക്ക് റിപ്പോര്‍ട്ടര്‍ എത്തിക്കുന്നുവെന്നും അതില്‍ പ്രേക്ഷകര്‍ നല്‍കുന്ന പിന്തുണയാണ് വിജയമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാം ലഭിക്കുന്ന ഡിജിറ്റല്‍ കടയായിരിക്കും റിപ്പോര്‍ട്ടര്‍ ആപ്പെന്ന് സ്മൃതി പരുത്തിക്കാടും അഭിപ്രായപ്പെട്ടു. രാഷ്ട്രീയം, സിനിമ തുടങ്ങി എല്ലാം ഒരുമിച്ച് ലഭിക്കുന്ന ഡിജിറ്റല്‍ കടയായ റിപ്പോര്‍ട്ടര്‍ ആപ്പ് വലിയ വിജയമാകുമെന്ന് ഉറപ്പുണ്ടെന്നും സ്മൃതി പരുത്തിക്കാട് പറഞ്ഞു. 68 വയസുള്ള കേരളത്തിന് നല്‍കുന്ന വൈബുള്ള ന്യൂസ് ആപ്പാണ് റിപ്പോര്‍ട്ടര്‍ ആപ്പെന്ന് സുജയ പാര്‍വതിയും അറിയിച്ചു.

പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാണ്. നിലവില്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ തത്സമയ വാര്‍ത്തകളും, വിനോദ-കായിക വാര്‍ത്തകളും, ലേഖനങ്ങളും, അഭിപ്രായങ്ങളും, സ്‌പെഷ്യല്‍ സ്റ്റോറികളുമെല്ലാം ഇനി ഒരു ക്ലിക്കില്‍ വായനക്കാര്‍ക്ക് ലഭ്യമാകും. ഏറ്റവും എളുപ്പത്തില്‍ വാര്‍ത്തകള്‍ ലഭിക്കുന്നതിന് പ്രേക്ഷകര്‍ക്ക് വേഗത്തില്‍ തന്നെ റിപ്പോര്‍ട്ടര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

റിപ്പോർട്ടർ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights: Reporter Mobile App launched

To advertise here,contact us