സന്ദീപ് വാര്യരുമായി ചര്‍ച്ച നടന്നിട്ടില്ല, വാഗ്ദാനം നല്‍കി ആരെയും സിപിഐഎം കൊണ്ടുവരില്ല: ഇ എന്‍ സുരേഷ് ബാബു

ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറും ഷാഫി പറമ്പിലും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും അദ്ദേഹം ആരോപിച്ചു

പാലക്കാട്: സന്ദീപ് വാര്യരുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. വാഗ്ദാനം നല്‍കി ഒരു രാഷ്ട്രീയക്കാരനെയും സിപിഐഎം കൊണ്ടുവരില്ല. സന്ദീപിന്റെ നിലപാട് അറിഞ്ഞാലേ തങ്ങള്‍ക്ക് നിലപാടെടുക്കാനാകൂ എന്നും സുരേഷ് ബാബു റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറും ഷാഫി പറമ്പിലും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഷാഫി മത്സരിക്കുമ്പോള്‍ കൃഷ്ണകുമാര്‍ മത്സരിക്കില്ല. ഇ ശ്രീധരന്‍ മത്സരിച്ചപ്പോള്‍ കൃഷ്ണകുമാറിന്റെ വാര്‍ഡില്‍ ഷാഫി ലീഡ് ചെയ്തു. സംസ്ഥാനത്തെ ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് ശക്തിപ്പെട്ടു. ഷാഫിയുടെ ലക്ഷ്യം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കലാണെന്നും ഇ എന്‍ സുരേഷ് ബാബു ആരോപിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ തോല്‍പ്പിക്കാനാണ് ശെല്‍വനെ നിര്‍ത്തിയത്. രണ്ടും ഷാഫിയുടെ സ്ഥാനാര്‍ത്ഥികളാണ്. ഇതോടെ കോണ്‍ഗ്രസിന് രണ്ട് സ്ഥാനാര്‍ത്ഥികളായി. ഇത് ബിജെപിയെ സഹായിക്കാനാണ്. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ മറന്നു എന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്നും ഇ എന്‍ സുരേഷ് ബാബു ചോദിച്ചു.

Content Highlights: EN Suresh Babu said that no discussion was held with Sandeep Warrier

To advertise here,contact us