വെർച്വൽ ക്യൂവിന് പുറമേ 10,000 പേർക്ക് ദർശന സൗകര്യം; ശബരിമലയിൽ സൗകര്യങ്ങള്‍ സജ്ജം

ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ കാർഡിലൂടെയാണ് രജിസ്ട്രഷൻ നടത്തുക.

കോട്ടയം: ശബരിമലയിൽ മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എത്തുവർക്കായി ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണം എന്ന ആവശ്യത്തിന് ഒടുവിൽ തീരുമാനം. വെർച്വൽ ക്യൂ വഴിയുള്ള 70,000 പേർക്കുപുറമേ ദിവസവും 10,000 പേർക്കുകൂടി ദർശന സൗകര്യമുണ്ടാകുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ കാർഡിലൂടെയാണ് രജിസ്ട്രഷൻ നടത്തുക. പമ്പ, എരുമേലി, പീരുമേട് എന്നിവിടങ്ങളിലെ എൻട്രി പോയിന്റുകളിലും ബുക്കുചെയ്യുന്നതിന് സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.

ശബരിമലയിൽ തീർഥാടനവുമായി ബന്ധപ്പെട്ട മറ്റു തീരുമാനങ്ങൾ

Also Read:

Kerala
അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്; ശബരിമലയിൽ വിപുലമായ സൗകര്യങ്ങള്‍ സജ്ജമാക്കിയതായി ദേവസ്വം മന്ത്രി

Content Highlights: Facilities ready for pilgrimage at Sabarimala, Include Darshanam facility for 10,000 people in addition to virtual queue

To advertise here,contact us