ശോഭ സുരേന്ദ്രനെ തള്ളി അനില്‍ കെ ആന്റണി; 'വിമര്‍ശനങ്ങളെ വിലക്കേണ്ടതില്ല'

'ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് ഒരു നടപടിക്രമമുണ്ട്.'

കോഴിക്കോട്: ബിജെപിയുടെ മുതിര്‍ന്ന നേതാവായ ശോഭ സുരേന്ദ്രനെ തള്ളി ബിജെപി ദേശീയ സെക്രട്ടറി അനില്‍ കെ ആന്റണി. ഇന്ന് ശോഭ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടിവി, 24 ന്യൂസ് എന്നീ മാധ്യമങ്ങളെ വിലക്കിയ നടപടിയെയാണ് അനില്‍ കെ ആന്റണി തള്ളിയത്. വിമര്‍ശനങ്ങളെ വിലക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമ ധര്‍മ്മം മാധ്യമങ്ങള്‍ ചെയ്യട്ടെ. വാര്‍ത്ത സമ്മേളനം കണ്ടിട്ടില്ല. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുക എന്നതാണ് ബിജെപി നിലപാട്. കേരളത്തില്‍ ബിജെപിക്ക് ശക്തമായ നേതൃത്വമുണ്ടെന്നും അനില്‍ കെ ആന്റണി പറഞ്ഞു.

ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് ഒരു നടപടിക്രമമുണ്ട്. ദേശീയ ദുരന്തം ആയി പ്രഖ്യാപിക്കാത്തതിന് കാരണം സാങ്കേതിക പ്രശ്‌നമാണ്. നരേന്ദ്ര മോദി നേരിട്ട് വന്നല്ലോ. ഇന്ത്യന്‍ ആര്‍മിയും എയര്‍ഫോഴ്‌സും ഒക്കെ കേന്ദ്രത്തിന്റെ സഹായങ്ങളാണ്. പതിനാല് ദിവസം ആര്‍മി ഒക്കെ അവിടെയുണ്ടായിരുന്നുവെന്നും അനില്‍ കെ ആന്റണി പറഞ്ഞു.

To advertise here,contact us