'അത്യാവശ്യമായി ഒന്‍പത് ലക്ഷം രൂപയുടെ ആവശ്യമുണ്ട്'; ലോറിവിൽക്കാനൊരുങ്ങി ലോറിയുടമ മനാഫ്

ആരും വിലപേശരുത്, ഒഎല്‍എക്‌സില്‍ ഇടുന്നതിനേക്കാളും നല്ലത് നിങ്ങളോട് ഇങ്ങനെ പറയുന്നതല്ലെയെന്നും മനാഫ് ചോദിച്ചു

കോഴിക്കോട്: പണത്തിന് ആവശ്യമുള്ളതിനാല്‍ ലോറി വില്‍ക്കാന്‍ പോകുന്നുവെന്നും ആരും വിലപേശരുതെന്നും അര്‍ജുന്റെ ലോറി ഉടമ മനാഫ്. ഒന്‍പത് ലക്ഷം രൂപയുടെ ആവശ്യമുള്ളതിനാലാണ് മനാഫ് ലോറി വില്‍ക്കാന്‍ ഒരുങ്ങുന്നത്.

അത്യാവശ്യമായി ഒന്‍പത് ലക്ഷം രൂപയുടെ ആവശ്യമുണ്ടെന്ന് മനാഫ് പറഞ്ഞു. ആരും വിലപേശരുത്, ഒഎല്‍എക്‌സില്‍ ഇടുന്നതിനേക്കാളും നല്ലത് നിങ്ങളോട് ഇങ്ങനെ പറയുന്നതല്ലെയെന്നും മനാഫ് ചോദിച്ചു. 2012 മോഡല്‍ 12 ടയര്‍ ലോറിയാണെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.

ചാരിറ്റി ആപ്പുണ്ടാക്കുന്നതിനായി സഹായം ആവശ്യപ്പെട്ട് നേരത്തെ മനാഫ് രംഗത്തെത്തിയിരുന്നു. ആപ്പുണ്ടാക്കുന്നതിന് അഞ്ചുലക്ഷം രൂപയാണ് ചിലവ് വരുന്നത്. ആപ്പുണ്ടാക്കാന്‍ അറിയാവുന്ന ആരെങ്കിലും സഹായിക്കണമെന്ന് മനാഫ് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ ആപ്പ് ചാരിറ്റിക്കായി എത്തുന്ന പണത്തെ കുറിച്ച് അറിയാന്‍ സാധിക്കുമെന്നും മനാഫ് പറഞ്ഞു.

Content Highlights:

To advertise here,contact us