മുനമ്പം ഭൂമി പ്രശ്നം മതപരമായ വിഷയമല്ല, മനുഷ്യാവകാശ പ്രശ്‌നമാണ്: അഡ്വ മുഹമ്മദ് ഷാ

'600ലേറെ കുടുംബങ്ങൾ അവിടെ താമസിക്കുന്നു എന്ന വസ്തുത മറച്ചുവയ്ക്കാൻ പറ്റില്ല'

കൊച്ചി: മുനമ്പം ഭൂമി പ്രശ്നം രാഷ്ട്രീയ വേര്‍തിരിവ് ഉപയോഗപ്പെടുത്തേണ്ട വിഷയമല്ലെന്ന് അഡ്വ. മുഹമ്മദ് ഷാ. വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് നിര്‍ത്തണം. സോഷ്യല്‍മീഡിയയില്‍ എന്തും എഴുതുന്നത് നിര്‍ത്തണം. മതപരമായ വേര്‍തിരിവ് ഉണ്ടാക്കരുത്. മുനമ്പം മതപരമായ വിഷയമല്ല, മനുഷ്യാവകാശ പ്രശ്‌നമാണ്.

മുനമ്പത്തെ ജനങ്ങൾക്ക് പൊസഷൻ കാലങ്ങളായി ഉണ്ടായിരുന്നു. 1950ന് മുമ്പ് പോലും അവർക്ക് കൈവശാവകാശമുണ്ടെന്ന് കാണിക്കുന്ന രേഖകളുണ്ടായിരുന്നു. 1950ൽ സിദ്ദിഖ് സേട്ട് എന്നയാൾ ഫറൂഖ് കോളേജ് മാനേജ്മെൻറിന് വേണ്ടി 404.76 ഏക്കർ ഭൂമിയെന്ന് കാണിച്ച് ടൈറ്റിൽ ട്രാൻസ്ഫർ ചെയ്യുന്ന ഡീഡ് എക്സിക്യൂട്ടീവ് ചെയ്യുന്നു. ആ ഡീഡിന്റെ നാമധേയം വഖഫ് ആധാരം എന്ന് തന്നെയാണ്. അതിനകത്ത് രണ്ട് കണ്ടീഷനാണുണ്ടായത്. ഒരു കണ്ടീഷൻ ഭൂമി വിദ്യാഭ്യാസ ആവശ്യത്തിന് ഉപയോഗിക്കണം, അതിന്റെ ആവശ്യത്തിന് വേണ്ടി ഭൂമി ക്രയവിക്രയം നടത്താം. അവർക്ക് പ്രോപ്പർട്ടി വിൽക്കാം. രണ്ടാമത്തെ കണ്ടീഷൻ -ക്രയവിക്രയമൊക്കെ നടത്തി ബാക്കി ഭൂമി ഫറൂഖ് കോളജില്‍ നിന്നുപോയാൽ കൊടുത്തയാൾക്കോ പിൻഗാമിക്കോ തിരിച്ചെടുക്കാം.

Also Read:

Kerala
ബിജെപിക്കായി ഒഴുക്കിയത് കോടികളെന്ന് ധർമരാജന്റെ മൊഴി; കൂടുതൽ തൃശൂരിനും തിരുവനന്തപുരത്തും

ഈ രണ്ട് ക്ലോസുകളും വഖഫ് സ്വഭാവം കളയുന്നതാണ്. പെർമെനന്റ് ഡെഡിക്കേഷൻ വഖഫിനെ കുറിച്ച് പറയുന്നത് ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്തതാണ്. തിരിച്ചെടുക്കാനുള്ള പ്രൊവിഷൻ വരുമ്പോൾ അതിനെ ബാധിക്കും. ഫറൂഖ് കോളജിന്റെ വാദം ഗിഫ്റ്റ് ഡീഡാണ് എന്നാണ്. കൺസ്ട്രറ്റീവ് പൊസഷൻ ട്രാൻസ്ഫർ ഉണ്ടായിട്ടില്ല.

ഗിഫ്റ്റ് ഡീഡാണ് എന്ന നിരീക്ഷണമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. 1988 ഡിസംബറിൽ ഫറൂഖ് കോളജ് മാനേജ്മെൻറ് റെസല്യൂഷൻ കൊണ്ടുവന്നു. ഈ ഭൂമി അവിടുത്തെ ആളുകൾക്ക് പണം വാങ്ങി വിൽക്കാനുള്ള തീരുമാനമെടുത്തു. 88ന് ശേഷം അവിടത്തെ കൈവശക്കാർക്ക് തന്നെ ഭൂമി വിറ്റു. ഗിഫ്റ്റ് ഡീഡായത് കൊണ്ടാണ് ഫറൂഖ് കോളജ് വിറ്റത്.

600ഓളം കുടുംബങ്ങൾ അവിടെ താമസിക്കുന്നു എന്ന വസ്തുത മറച്ചുവയ്ക്കാൻ പറ്റില്ല. 1989 മുതൽ അവർ ഭൂമിയുടെ കരമടയ്ക്കാൻ തുടങ്ങി. 2008ലാണ് നിസാർ കമ്മീഷൻ വരുന്നത്. നിസാർ കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസിൽ മുനമ്പം പ്രശ്നം പറയുന്നില്ലെന്നും അഡ്വ. മുഹമ്മദ് ഷാ ചൂണ്ടിക്കാട്ടി.

Also Read:

Kerala
നീലേശ്വരം വെടിക്കെട്ട് അപകടം; മരണം മൂന്നായി, ചികിത്സയിലായിരുന്നയാൾ മരിച്ചു

അതർ ഇഷ്യുവിന്റെ പരിധിയിലേക്ക് കൊണ്ടുവന്നിട്ട് ഒരു റിപ്പോർട്ട് ഉണ്ടാക്കുകയാണ് ചെയ്തത്. അതർ ഇഷ്യുവിൽ മുനമ്പം പ്രശ്നം കയറിവന്നു. അതിൽ പഠനം നടത്തി രജിസ്ട്രേഡ് ഡോക്യുമെന്റ്സ് വെരിഫൈ ചെയ്തു. വഖഫ് പ്രോപ്പർട്ടിയായത് കൊണ്ട് തിരിച്ചുപിടിക്കണമെന്ന് നിസാർ കമ്മീഷൻ പറഞ്ഞു. വഖഫ് പ്രോപ്പർട്ടിയല്ലെന്ന് ഫറൂഖ് കോളേജ് പറഞ്ഞു. വഖഫ് ആക്ട് പ്രകാരമല്ല നിസാർ കമ്മീഷനെ നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ ഇത് 2010ൽ കാബിനറ്റിൽ റിപ്പോർട്ട് വച്ച് പൂർണമായും അനുമതി നൽകി. പൂർണമായും തിരിച്ചുപിടിക്കാൻ വഖഫ് ബോർഡിന് അനുമതി നൽകി. ഭൂമി വിറ്റു എന്ന് പറയുന്ന 89നും 95നും ഇടയ്ക്കുള്ള കാലങ്ങളിൽ വഖഫ് ബോർഡിന്റെ അസറ്റ് രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടില്ല. അത് 2019ലാണ് ഉൾപ്പെടുത്തുന്നത്. അതൊന്നും പരിശോധിക്കപ്പെട്ടിട്ടില്ലെന്നും മുഹമ്മദ് ഷാ വ്യക്തമാക്കി.

Content Highlight: munambam-land-issue-not-a-political-issue-but-an-issue-of-humanity-says-adv-mohammed-shah

To advertise here,contact us