കെ മുരളീധരൻ നാളെ പാലക്കാട്ടെത്തും; യുഡിഎഫ് പ്രചരണ പരിപാടികളില്‍ സജീവമാകും

പാലക്കാട്ടെ പ്രചാരണയോ​ഗങ്ങളിൽ തിങ്കൾ, ‍ഞായർ ​ദിവസങ്ങളിലാവും കെ മുരളീധരൻ പങ്കെടുക്കുക.

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൻ്റെ ചൂടേറുമ്പോൾ ഒടുവിൽ രാഹുലിനായി കളത്തിലിറങ്ങാന്‍ കെ മുരളീധരൻ. പാലക്കാട്ടെ പ്രചാരണയോ​ഗങ്ങളിൽ തിങ്കൾ, ‍ഞായർ ​ദിവസങ്ങളിലാവും കെ മുരളീധരൻ പങ്കെടുക്കുക. ആദ്യം പാലക്കാട് സ്ഥാനാർത്ഥിയായി ​ജില്ലാ കോണ​ഗ്രസ്സ് കമ്മിറ്റി നൽകിയ കത്തിൽ നിർദേശിച്ചിരുന്നത് കെ മുരളീധരനെയായിരുന്നു. പക്ഷെ പ്രഖ്യാപനം വന്നപ്പോൾ സ്ഥിതി​ഗതികൾ മാറി. രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണം തുടങ്ങി ദിവസങ്ങൾക്കുശേഷമാണ് ഡിസിസി. നേതൃത്വം അയച്ച കത്ത് പുറത്ത് വന്നത്. ഇത് പിന്നീട് വലിയ വിവാദമായിരുന്നു. ആദ്യഘട്ടത്തിൽ കെ മുരളീധരൻ പാലക്കാട്ടേക്ക് പ്രചാരണത്തിനില്ലെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പാർട്ടി ആവശ്യപ്പെട്ടാൽ പ്രചാരണത്തിനെത്തുമെന്ന് പിന്നീട് പറഞ്ഞിരുന്നു.

Also Read:

Kerala
സനേഹനിധിയായ മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിൻ്റെ ഭാ​ഗ്യമെന്ന് നടി ഷീല

മേപ്പറന്പ് ജങ്ഷനിൽ ഞായറാഴ്ച വൈകുന്നേരം ആറിന് പൊതുയോ​ഗത്തിൽ അദ്ദേഹം പ്രസം​ഗിക്കും. ഇതിന് പിന്നാലെ തിങ്കളാഴ്ച രാവിലെ എട്ടിന് പാലക്കാട് കണ്ണാടിയിൽ കർഷകരക്ഷാമാർച്ചും മുരളീധരൻ ഉദ്ഘാടനം ചെയ്യും.

Content Highlights- Finally, K Muralidharan will start campaigning for Rahul at Palakkad tomorrow

To advertise here,contact us