മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറി

കെ ഗോപാലകൃഷ്ണൻ്റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. വ്യവസായ വകുപ്പ് ഡയറക്ടറാണ് കെ ഗോപാലകൃഷ്ണൻ ഐഎഎസ്

തിരുവനന്തപുരം: മല്ലു ഹിന്ദു ഐഎഎസ് വാട്സ്ആപ്പ് ഗ്രൂപ്പ് വിഷയത്തിൽ കെ ഗോപാലകൃഷ്ണൻ ഐഎസിനെതിരെ നടപടിക്ക് ശുപാർശ. ഇത് സംബന്ധിച്ച റിപ്പോർട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകി. കെ ഗോപാലകൃഷ്ണൻ്റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. വ്യവസായ വകുപ്പ് ഡയറക്ടറാണ് കെ ഗോപാലകൃഷ്ണൻ ഐഎഎസ്.

Also Read:

National
ബിഹാറില്‍ എന്‍ജിനില്‍ നിന്ന് കോച്ചുകള്‍ വേര്‍പെടുത്തുന്നതിനിടെ അപകടം; റെയില്‍വേ ജീവനക്കാരന്‍ ചതഞ്ഞ് മരിച്ചു

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി നേരത്തെ വിശദീകരണം തേടിയിരുന്നു. നേരത്തെ ഫോൺ ഹാക്ക് ചെയ്തെന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ അവകാശവാദം.ഫോൺ ഹാക്ക് ചെയ്ത് ഗ്രൂപ്പ് ഉണ്ടാക്കി എന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാദം. കെ ഗോപാലകൃഷ്ണൻ്റെ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന റിപ്പോർട്ട് ഡിജിപി ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു.

മൊബൈൽ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഫോറൻസിക് പരിശോധനയുടെയും മെറ്റയുടെയും കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നത്. മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ അഡ്മിനായ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്താണ് നല്‍കിയതെന്ന ഗുരുതര പരാമർശവും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. മറ്റൊരു ഐ പി അഡ്രസ് ഫോണില്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് മെറ്റ അന്വേഷണ സംഘത്തിന് മറുപടി നല്‍കിയത്. അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലന്ന മെറ്റ ചൂണ്ടിക്കാണിച്ചതും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.

Content Highlights: Chief Secretary recommended action against K Gopalakrishnan

To advertise here,contact us