സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്, മുനമ്പത്ത് കുടിയൊഴിപ്പിക്കൽ ഒരിക്കലും ഉണ്ടാകില്ല: മന്ത്രി

കേസുമായി ബന്ധപ്പെട്ട് എന്ത് തീരുമാനം വന്നാലും കുടിയൊഴിപ്പിക്കില്ല. ഇപ്പോൾ രാഷ്ട്രീയ വിഷയമാകുന്നത് എന്തുകൊണ്ടാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട്: മുനമ്പം വിഷയത്തിൽ സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ. അവിടെ കുടിയൊഴിപ്പിക്കൽ ഒരിക്കലും ഉണ്ടാകില്ലെന്നും ആരോപണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് എന്ത് തീരുമാനം വന്നാലും കുടിയൊഴിപ്പിക്കില്ല. ഇപ്പോൾ രാഷ്ട്രീയ വിഷയമാകുന്നത് എന്തുകൊണ്ടാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും മന്ത്രി പറഞ്ഞു.

സുരേഷ് ഗോപിയുടെ പ്രസ്താവനയിലും മന്ത്രി പ്രതികരിച്ചു. പ്രശ്നത്തിൽ ഇടപെടാൻ ഇതുവരെ സുരേഷ് ഗോപി തയ്യാറായിട്ടില്ല. ഇപ്പോൾ ഒരു ആക്ഷൻ ഹീറോയെ പോലെ വന്ന് ഇറങ്ങി പറയുന്നത് കേന്ദ്രമന്ത്രിക്ക് ചേർന്നതല്ല. ഇത് തെറ്റായ രീതിയാണ്. സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തുനികുതി സ്വീകരിക്കുന്നതിൽ വിലക്കേർപ്പെടുത്തിയത് സർക്കാരല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നും ബിജെപി വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറ‍ഞ്ഞിരുന്നു. ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ സമരം നടത്തിയവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും ഒരു കുടിയൊഴിപ്പിക്കലിനേയും സിപിഐഎം അനുകൂലിച്ച ചരിത്രമില്ലെന്നാണ് എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

മുനമ്പം എന്നല്ല, കേരളത്തില്‍ എവിടെയായാലും ജനങ്ങള്‍ താമസിച്ചുകൊണ്ടിരിക്കുന്ന ഭൂമിയില്‍ നിന്ന് അവരെ ഒഴിപ്പിക്കേണ്ട സാഹര്യമില്ലെന്ന് എം വി ​ഗോവിന്ദൻ വ്യക്തമാക്കി. മുനമ്പത്ത് കാലങ്ങളായി സമരം നടക്കുന്നുണ്ട്. ഇത് സർക്കാരിന് മാത്രം പരിഹരിക്കാനാകുന്ന പ്രശ്നമല്ല.കോടതി ഇടപെടല്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്‌നമുണ്ട്. അതൊക്കെ സര്‍ക്കാര്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. സർക്കാർ സമരക്കാർക്ക് ഒപ്പമാണ്. മനുഷ്യാവകാശ പ്രശ്നമെന്ന നിലയിൽ മുനമ്പത്തുകാർക്ക് കരം അടയ്ക്കാനുള്ള അനുമതി റവന്യൂവകുപ്പ് നൽകിയിരുന്നു.

Also Read:

Kerala
പെട്ടി ആരോപണത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ സ്പിരിറ്റ് ആരോപണവുമായി സിപിഐഎം; 'കോണ്‍ഗ്രസ് മറുപടി പറയണം'

ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ സമരം നടത്തിയവരാണ് കമ്മ്യൂണിസ്റ്റുകാരെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. മുനമ്പത്ത് മാത്രമല്ല, കേരളത്തില്‍ എവിടെയായാലും ജനങ്ങള്‍ താമസിച്ചുകൊണ്ടിരിക്കുന്ന ഭൂമിയില്‍ നിന്ന് അവരെ ഒഴിപ്പിക്കേണ്ട സാഹര്യമില്ല. കോടതി ഇടപെടല്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്‌നമുണ്ട്. അതൊക്കെ സര്‍ക്കാര്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു.

Content Highlights:

To advertise here,contact us