ചേലക്കരയിൽ ന്യൂനപക്ഷ മോർച്ചയുടെ പേരിൽ വർഗീയ ചുവയുള്ള ലഘുലേഖ; രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യാൻ അഭ്യർത്ഥന

രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യാൻ അഭ്യർത്ഥനയുമായി ന്യൂനപക്ഷ മോർച്ച തൃശ്ശൂർ എന്ന പേരിൽ ലഘുലേഖ. ചേലക്കരയിലെ കാളിയാർ റോഡ് ചർച്ച് ഇടവകയിലാണ് വർഗീയച്ചുവയുള്ള ലഘുലേഖ വിതരണം ചെയ്തത്

തൃശ്ശൂർ: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യാൻ അഭ്യർത്ഥനയുമായി ലഘുലേഖ. ചേലക്കരയിലെ കാളിയാർ റോഡ് ചർച്ച് ഇടവകയിലാണ് വർഗീയച്ചുവയുള്ള ലഘുലേഖ വിതരണം ചെയ്തത്. ന്യൂനപക്ഷ മോർച്ച തൃശ്ശൂർ എന്ന പേരിലാണ് ലഘുലേഖ തയ്യാറാക്കിയിരിക്കുന്നത്.

'സഹോദരരെ, രാഷ്ട്രീയ ഇസ്ലാമിൻ്റെ വളർച്ച കേരളത്തിൽ ഏറ്റവുമധികം ദോഷം ചെയ്യാൻ പോകുന്നത് ഇവിടെയുള്ള ക്രിസ്ത്യൻ സമുദായത്തിനായിരിക്കും. ക്രൈസ്തവർ അന്ധമായ രാഷ്ട്രീയ അടിമത്തങ്ങളുപേക്ഷിച്ച് ഐക്യത്തോടെ നിലനിന്നാൽ മാത്രമെ ഇവിടെ അതിജീവനം സാധ്യമാകൂ' എന്നും ലഘുലേഖ പറയുന്നു.

ഇസ്ലാമിക പക്ഷത്തേക്ക് ചാഞ്ഞിരിക്കുന്ന ഇടതുവലതു മുന്നണികളെ ഒറ്റക്കെട്ടായി ബഹിഷ്കരിക്കുന്നതിന് ഇനിയും വൈകരുതെന്നും ലഘുലേഖയിൽ പറയുന്നു. രാഷ്ട്രത്തിനും സമൂഹത്തിനും ഭീഷണിയായ ഇത്തരം അധിനിവേശ രാഷ്ട്രീയ പ്രവണതകൾക്കെതിരെ സധൈര്യം മുന്നോട്ടു വരണമെന്നും നിങ്ങളുടെ മനസാക്ഷിയുടെ അംഗീകാരം രേഖപ്പെടുത്തണമെന്നും ലഘുലേഖ പറയുന്നു.

Also Read:

Kerala
ചേലക്കരയിൽ പൊലീസിനെ വെല്ലുവിളിച്ച് 'പിവി അൻവർ 'ഷോ'; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകേണ്ട വഴി തടസ്സപ്പെട്ടു

കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചപ്പോൾ എൽഡിഎഫ്-യുഡിഎഫ് മുന്നണിയിലേയ്ക്ക് പ്രവർത്തകർ നുഴഞ്ഞ് കയറി. ഏറ്റവുമൊടുവിൽ വഖഫ് -മുനമ്പം വിഷയത്തിൽ ഇടതു വലതു മുന്നണികൾ വച്ചു പുലർത്തുന്ന നിലപാടുകൾ മാത്രം ശ്രദ്ധിച്ചാൽ മതി കേരളത്തിൻ്റെ പോക്ക് എങ്ങോട്ടെന്ന് മനസ്സിലാക്കാനെന്നും ലഘുലേഖയിൽ പറയുന്നുണ്ട്. വഖഫ് നിയമത്തിലെ ഭരണഘടനാവിരുദ്ധ വകുപ്പുകൾ എടുത്തുകളയാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബില്ലിനെ എതിർക്കാൻ ഇരുമുന്നണികളിലെ എംപിമാർ ഒറ്റക്കെട്ടാണെന്ന് ലഘുലേഖയിൽ പറയുന്നുണ്ട്. മുനമ്പത്തെ പാവപ്പെട്ട കുടുംബങ്ങൾ വഖഫ് അധിനിവേശത്തിനെതിരെ സ്വന്തം ഭൂമി സംരക്ഷിക്കാൻ സമരം ചെയ്യുമ്പോൾ ഇവിടെ 140 എംഎൽഎമാരും ചേർന്ന് വഖഫ് നിയമഭേദഗതിക്കെതിരെ നിയമസഭാ പ്രമേയം പാസാക്കി. എന്നാൽ മുനമ്പം വിഷയം ഒരു വാക്കുകൊണ്ട് പോലും പരാമർശിക്കുന്നതിന് ഇവർ തയ്യാറായില്ലെന്നും ലഘുലേഖയിൽ പരാമർശമുണ്ട്.

Content Highlight: Pamphlet written by the Minority Morcha in Chelakkara advises against voting against political Islam 

To advertise here,contact us