ജോലി ചെയ്തിട്ടും വേതനമില്ല, കിട്ടാനുള്ളത് 9 മാസത്തെ ശമ്പളം; ദുരിതത്തിലായി അതിഥി തൊഴിലാളികള്‍

സംഭവത്തില്‍ ലേബര്‍ കോണ്‍ട്രാക്ടര്‍ക്കെതിരെ തൊഴിലാളികള്‍ പരാതി നല്‍കിയിട്ടുണ്ട്

തിരുവനന്തപുരം: ജോലി ചെയ്തിട്ടും വേതനം ലഭിക്കാതെ ദുരുതമനുഭവിക്കുകയാണ് തിരുവനന്തപുരത്തെ അതിഥിതൊഴിലാളികള്‍. പത്തോളം അതിഥിതൊഴിലാളികള്‍ക്ക് ലഭിക്കാനുള്ളത് ഒന്‍പത് മാസത്തെ ശമ്പളമാണ്. സംഭവത്തില്‍ ലേബര്‍ കോണ്‍ട്രാക്ടര്‍ക്കെതിരെ ലേബര്‍ കമ്മീഷണിലും പൊലീസിലും തൊഴിലാളികള്‍ പരാതി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരത്തെ ക്രിയേഷന്‍ ബില്‍ഡേഴ്‌സ് എന്ന ഗ്രൂപ്പിന്റെ കെട്ടിട നിര്‍മാണങ്ങളുടെ ഭാഗമായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് മാസങ്ങളായി വേതനം മുടങ്ങിയത്. സംഭവത്തില്‍ ലേബര്‍ കോണ്‍ട്രാക്ടര്‍ക്കെിരെ പരാതി നല്‍കിയതായി തൊഴിലാളിയായ കോകില്‍ ദാസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പൊലീസ് ഉള്‍പ്പടെ പ്രകാശനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

Also Read:

Kerala
കാറിന്റെ ഡിക്കിയിലിരുന്ന് റീല്‍സ് ഷൂട്ടിംഗ്; ചെന്ന് പെട്ടത് എംവിഡിയുടെ മുന്നില്‍, ലൈസന്‍സ് റദ്ദാക്കി

ആദ്യം തൊഴിലാളികളില്‍ ചിലര്‍ വിളിച്ചപ്പോള്‍ ചെയ്ത ജോലി ശരിയായിട്ടില്ലെന്നും അതിനാല്‍ പണം നല്‍കാന്‍ സാധിക്കില്ലെന്നുമായിരുന്നു പ്രകാശന്റെ പ്രതികരണം. എന്നാല്‍ ചെയ്ത നിര്‍മാണത്തില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തോളമായി ഉപയോഗശൂന്യമായി തകര്‍ന്നു കിടന്ന കെട്ടിടത്തെ പുനരുജ്ജീവിപ്പിക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും അതിഥി തൊഴിലാളികള്‍ പറഞ്ഞു.

വേതനം ലഭിക്കാതായതോടെ ഇവര്‍ക്ക് മാസങ്ങളായി നാട്ടിലും പോകാനായിട്ടില്ല. കോണ്‍ട്രാക്ടര്‍ക്ക് പണം നല്‍കിയിരുന്നുവെന്നാണ് കമ്പനിയുടെ വിശദീകരണം. പ്രതിദിനം 750 രൂപയാണ് വേതനം. അതേസമയം പ്രകാശനെതിരെ നേരത്തേയും സമാന രീതിയില്‍ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Content Highlight: Migrant workers under disguise after labor contractor left without giving payment

To advertise here,contact us