'എനിക്ക് രണ്ട് ഒപ്പുണ്ട്, പുറത്ത് വന്ന കത്തും തൻ്റേത് തന്നെ'; ചോദ്യം ചെയ്യലില്‍ പ്രശാന്ത്

പെട്രോള്‍ പമ്പിനായുള്ള പാട്ടക്കരാറിലെയും പരാതിയിലെയും പ്രശാന്തിൻ്റെ ഒപ്പുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്ന് നേരത്തെ പുറത്ത് വന്നിരുന്നു

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സംരഭകന്‍ പ്രശാന്തനെ വീണ്ടും ചോദ്യം ചെയ്തു. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് പ്രശാന്ത് എത്തിയത്. പുറത്ത് വന്ന കത്ത് തന്റേതെന്ന് പ്രശാന്ത് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. തനിക്ക് രണ്ട് ഒപ്പ് ഉണ്ടെന്നും പ്രശാന്ത് അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്.

പെട്രോള്‍ പമ്പിനായുള്ള പാട്ടക്കരാറിന് വേണ്ടി നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പ്രശാന്തിന്റെ പരാതിയിലായിരുന്നു കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ യാത്രയയപ്പ് ദിവസം നവീന്‍ ബാബുവിനെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചത്. എന്നാല്‍ പെട്രോള്‍ പമ്പിനായുള്ള പാട്ടക്കരാറിലെയും പരാതിയിലെയും പ്രശാന്തിന്റെ ഒപ്പുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്ന് നേരത്തെ പുറത്ത് വന്നിരുന്നു.

പേരിലും വ്യത്യാസം വന്നിരുന്നു. പരാതിയില്‍ പ്രശാന്തനെന്നും കരാറില്‍ പ്രശാന്തെന്നുമായിരുന്നു പേരുണ്ടായത്. നവീന്‍ ബാബുവിന്റെ ക്വാട്ടേഴ്സില്‍ പ്രശാന്ത് എത്തിയെന്ന് ആരോപിക്കപ്പെടുന്ന ദിവസം ഇരുവരും കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പള്ളിക്കരയിലെ ക്വാട്ടേഴ്സിന്റെ മുന്നില്‍വെച്ച് ഇരുവരും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

Also Read:

Kerala
'കാണിച്ചത് തെമ്മാടിത്തരം, ധിക്കാരം'; ആത്മകഥാ വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഇ പി ജയരാജന്‍

അതേസമയം വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ കഴിഞ്ഞ ദിവസം പറഞ്ഞു. തന്നെയും കുടുംബത്തെയും അപമാനിക്കുന്നതിനായി വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ദിവ്യ വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദിവ്യയുടെ പ്രതികരണം.

Content Highlights: Complainant against Naveen Babu Prasant says that he has 2 signature

To advertise here,contact us