ദേവരഥ പ്രദക്ഷിണത്തിനൊരുങ്ങി അ​ഗ്രഹാര വീഥികൾ; കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം

ക്ഷേത്രത്തിൽ രാവിലെ പൂജകൾക്ക് ശേഷം 10.30നും 11.30നും ഇടയ്ക്കാണ് രഥാരോഹണം

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം. അ​ഗ്രഹാര വീഥികൾ ദേവരഥ പ്രദക്ഷിണത്തിനൊരുങ്ങിക്കഴിഞ്ഞു. ഇന്ന് മുതൽ മൂന്ന് നാൾ കാൽപ്പാത്തിയിലെ അ​ഗ്രഹാര വീഥികൾ ദേവരഥ പ്രദക്ഷിണത്തിനുള്ളതാണ്. ശ്രീ വിശാലാക്ഷീ സമേത വിശ്വനാഥ ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. ക്ഷേത്രത്തിൽ രാവിലെ പൂജകൾക്ക് ശേഷം 10.30നും 11.30നും ഇടയ്ക്കാണ് രഥാരോഹണം. തുടർന്ന് മൂന്ന് രഥങ്ങളും പ്രദക്ഷിണവും ആരംഭിക്കും. ഭക്തരാണ് തേര് വലിക്കുക.

നവംബർ ഏഴിനായിരുന്നു കൽപ്പാത്തി രഥോത്സവത്തിന്റെ കൊടിയേറ്റം. 13ന് തേരുത്സവം, 14ന് രണ്ടാം തേരുത്സവം 15ന് മൂന്നാം തേരുത്സവ ദിനത്തിൽ വൈകീട്ടാണ് ദേവരഥസം​ഗമം. നവംബർ 16ന് രാവിലെ കൊടിയിറങ്ങും.

പാലക്കാട് ജില്ലയിലെ കൽപ്പാത്തിയിൽ എല്ലാ വർഷവും നടക്കുന്ന ഒരു ഉത്സവമാണ് കൽപ്പാത്തി രഥോത്സവം. ഭാതരപ്പുഴയുടെ പോഷകനദിയായ കൽപ്പാത്തിപ്പുഴയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ശിവപാർവ്വതി ക്ഷേത്രമാണ് കൽപ്പാത്തി ശ്രീ വിശാലാക്ഷീ സമേത വിശ്വനാഥ ക്ഷേത്രം. ഈ ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. സമീപത്തുള്ള ക്ഷേത്രങ്ങളുമായി ചേർന്നാണ് ഇത് നടത്തുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് കൽപ്പാത്തി രഥോത്സവത്തിൽ പങ്കെടുക്കുന്നത്.

Also Read:

Kerala
LIVE BLOG: വയനാട്ടിലും ചേലക്കരയിലും വിധിയെഴുത്ത്, പോളിങ് ആരംഭിച്ചു

ഇന്ന് നടക്കാനിരുന്ന പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് കൽപ്പാത്തി രഥോത്സവത്തെ തുടർന്നാണ് മാറ്റിയത്. നവംബർ 20നാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുക. കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാൽ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റിവെക്കണമെന്ന രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം പരി​ഗണിച്ചായിരുന്നു വോട്ടെടുപ്പ് മാറ്റിയത്.

Content Highlights: Kalpathi Rathotsavam begins today

To advertise here,contact us