'വ്യാജ ഐഡി കാർഡ് ഉണ്ടാക്കിയ ആളുകൾ അല്ലേ?അവർ അതിനപ്പുറവും ചെയ്യും';പാലക്കാട് വോട്ടർ പട്ടിക ക്രമക്കേടിൽ എകെ ബാലൻ

വോട്ട് ചേര്‍ക്കലില്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്ന് എ കെ ബാലന്‍

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയ റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്തയില്‍ പ്രതികരിച്ച് സിപിഐഎം നേതാവ് എ കെ ബാലന്‍. വോട്ട് ചേര്‍ക്കലില്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്ന് എ കെ ബാലന്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ പോലും കാണാത്ത നടപടിയാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

'വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കിയ ആളുകള്‍ ആണല്ലോ? അവര്‍ ഇതും ചെയ്യും അതിനപ്പുറവും ചെയ്യും. സംശയം അല്ല അത് യാഥാര്‍ത്ഥ്യം ആണ്', എ കെ ബാലന്‍ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടര്‍മാരെ മതിയായ രേഖകളില്ലാതെയും വ്യാജ വിവരങ്ങള്‍ ഉപയോഗിച്ചും ചേര്‍ത്തിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടറിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പല വോട്ടര്‍മാരെയും പുതുതായി ചേര്‍ത്തത് കൃത്യമായ മേല്‍വിലാസത്തിലല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന റിപ്പോട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകരായ സാനിയോ മനോമി, ആര്‍ റോഷിപാല്‍, അഷ്‌ക്കര്‍ അലി കരിമ്പ, അല്‍ അമീന്‍, ദീപക് മലയമ്മ, ഇഖ്ബാല്‍ അറക്കല്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍.

Also Read:

Kerala
'ഓർത്തെടുക്കുമ്പോൾ അനേകം നേട്ടങ്ങൾ നമുക്കുണ്ട്'; എണ്ണിപ്പറഞ്ഞ് പി പി ദിവ്യ, രത്‌നകുമാരിക്ക് അഭിനന്ദനം

മലമ്പുഴ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പാലക്കാടും വോട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് വീട്ടുനമ്പറും വീട്ടുപേരുമില്ല. മേല്‍വിലാസവും വ്യാജമാണ്. ഇലക്ഷന്‍ ഐഡികളും വ്യത്യസ്തമാണ്. അവസാന ദിവസങ്ങളിലാണ് വ്യാജ വോട്ടുകള്‍ ചേര്‍ത്തതെന്നാണ് കണ്ടെത്തിയത്.

Content Highlights: A K Balan reaction on Reporter news about Palakkad voters list

To advertise here,contact us