ദര്‍ശനസമയം 18 മണിക്കൂര്‍, കുടിവെള്ളം ലഘുഭക്ഷണം എന്നിയ്ക്ക് സൗകര്യം; ശബരിമല സജ്ജം

ഭക്തര്‍ക്ക് ദര്‍ശനം ലഭിക്കാതെ തിരിച്ച് പോകേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു

പത്തനംതിട്ട: ശബരിമലയില്‍ വിശ്വാസികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങളാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്. 18 മണിക്കൂര്‍ ഇപ്രാവശ്യം ദര്‍ശന സമയം അനുവദിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

40 ലക്ഷം ടിന്‍ അരവണ കരുതല്‍ ശേഖരമുണ്ട്. വലിയ നടപ്പന്തലില്‍ കുടിവെള്ളം ലഘുഭക്ഷണം എന്നിവയ്ക്കായി വിപുലമായ സൗകര്യങ്ങള്‍ ഉണ്ട്. കൂടുതല്‍ പൊലീസിനെ ഇക്കുറി വിന്യസിക്കും. പതിനെട്ടാം പടിയില്‍ പൊലീസിന് സുഗമമായി ഡ്യൂട്ടി ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതായും പി എസ് പ്രശാന്ത് പറഞ്ഞു. ഭക്തര്‍ക്ക് ദര്‍ശനം ലഭിക്കാതെ തിരിച്ച് പോകേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും കൂടുതല്‍ ഹോം വര്‍ക്ക് ഇപ്രാവശ്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read:

Kerala
REPORTER BIG IMPACT: പാലക്കാട്ടെ വ്യാജ വോട്ട്; ഇടപെട്ട് ജില്ലാ കളക്ടര്‍, ബിഎല്‍ഒയോട് വിശദീകരണം തേടി

നട തുറക്കുന്ന ഇന്ന് പ്രത്യേക പൂജകളൊന്നും ഉണ്ടാകില്ല. വൈകീട്ട് 5-നായിരിക്കും നട തുറക്കുക. പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങ് വൈകീട്ട് 6 ന് നടക്കും. തന്ത്രിമാരായ കണ്ഠരര് രാജീവര്‍ കണ്ഠരര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആയിരിക്കും ചടങ്ങ് നടക്കുക. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേല്‍ക്കും.

Content Highlight: Devaswom board president says Sabarimala all set to welcome pilgrims

To advertise here,contact us