സത്യാവസ്ഥ ബോധിപ്പിക്കേണ്ടത് ഉത്തരവാദിത്തം; വീടിന് മുന്നില്‍വെച്ച് മാധ്യമങ്ങളെ കാണുമെന്ന് പി സരിന്‍

'രണ്ട് മുന്നണിയും നമ്മള്‍ക്കെതിരെ തിരിയാന്‍ തുടങ്ങിയ സാഹചര്യത്തില്‍ സത്യം ജനങ്ങളെ ബോധിപ്പിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്'

പാലക്കാട്: വോട്ടര്‍പട്ടിക ക്രമക്കേടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം വാദങ്ങള്‍ മാറ്റിപ്പറയുകയാണെന്നും സത്യാവസ്ഥ ബോധിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും പാലക്കാട് സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍. ആരോപണം നേരിടുന്ന തന്റെ വീടിന് മുന്നില്‍ നിന്നും വൈകീട്ട് മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

'അവര്‍ എന്തായാലും മാറി മാറി പറയുന്ന സ്ഥിതിക്ക് ജനങ്ങള്‍ക്ക് നിജസ്ഥിതി മനസിലാക്കാന്‍ വൈകീട്ട് നാലിന് എന്‌റെ പേരിലുള്ള വീടിന് മുന്നില്‍ വെച്ച് പത്രസമ്മേളനം നടത്തുകയാണ്. എല്ലാം ജനങ്ങള്‍ അറിയണമല്ലോ. മാറി മാറി പറയുന്നവരും പറഞ്ഞാല്‍ മനസിലാവുന്ന ജനങ്ങളുമുള്ള സ്ഥിതിക്ക് ജനങ്ങള്‍ തീരുമാനിക്കട്ടെ. ഏതായാലും രണ്ട് മുന്നണിയും നമ്മള്‍ക്കെതിരെ തിരിയാന്‍ തുടങ്ങിയ സാഹചര്യത്തില്‍ സത്യം ജനങ്ങളെ ബോധിപ്പിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. നമ്മളെ അവര്‍ക്ക് ഒത്ത എതിരാളിയായോ തോല്‍പ്പിക്കേണ്ട ആളായോ ഒക്കെ തോന്നുന്നുണ്ടല്ലോ,. വ്യാജ പ്രചാരണം നടത്തി കീഴ്‌പ്പെടുത്താമെന്ന് കരുതുന്നവര്‍ക്ക് മുന്നിലെത്തി സത്യം വിളിച്ചുപറയുകയാണ്.' പി സരിന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Also Read:

Kerala
REPORTER BIG IMPACT: പാലക്കാട്ടെ വ്യാജ വോട്ട്; ഇടപെട്ട് ജില്ലാ കളക്ടര്‍, ബിഎല്‍ഒയോട് വിശദീകരണം തേടി

മറ്റൊരാള്‍ പൊക്കിയോ ഇകഴ്ത്തിയോ പറയുന്നതില്‍ താത്പര്യം പ്രകടിപ്പിക്കാറില്ല. നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ നമുക്ക് ശരിയായാല്‍ മതി. ഇപിയുടെ വാക്കുകള്‍ വളരെ ഊര്‍ജം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സരിന്റെ വോട്ട് വാടക വീടിന്റെ മേല്‍വിലാസത്തിലാണെന്നും വാടക വീട്ടില്‍ താമസിക്കുന്നത് വേറെ ആളുകളാണെന്നുമാണ് ആരോപണം. ഇതിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Content Highlight: P Sarin says will conduct press meet from his home

To advertise here,contact us