തൃശൂരില്‍ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥി തിരിച്ചു വന്നില്ല; കാണാതായതായി പരാതി

വരവൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അനന്തനെയാണ് കാണാതായത്

തൃശൂര്‍: തൃശൂര്‍ എരുമപ്പെട്ടിയില്‍ നിന്ന് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. തോന്നല്ലൂര്‍ സ്വദേശിയായ 16കാരന്‍ അനന്തനെയാണ് കാണാതായത്. മന്തിയത്ത് വീട്ടില്‍ സുരേഷിന്റെ മകനാണ്. വരവൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.

ഇന്നലെ രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ കുട്ടി സ്‌കൂളിലെത്തിയില്ലെന്ന് മനസിലാകുകയായിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Student missing in Thrissur

To advertise here,contact us