ഞങ്ങള്‍ നരേന്ദ്രമോദിയെ ഉള്‍പ്പടെ സ്വാഗതം ചെയ്യും, പക്ഷെ സിപിഐഎം നയം അംഗീകരിക്കണം: എന്‍ എന്‍ കൃഷ്ണദാസ്

'ഭൂതകാലത്തിന്റെ ഭാണ്ഡക്കെട്ടുമായി ചേക്കേറാന്‍ പറ്റുന്ന പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് സന്ദീപിന് തോന്നിക്കാണും'

പാലക്കാട്: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സമിതിയംഗം എന്‍ എന്‍ കൃഷ്ണദാസ്. വലയില്‍ നിന്ന് ചാടിയാല്‍ കുളം, കുളത്തില്‍ നിന്ന് ചാടിയാല്‍ വല. ഈ വ്യത്യാസമേ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ളൂ എന്നാണ് കൃഷ്ണദാസ് പ്രതികരിച്ചത്. തങ്ങള്‍ നരേന്ദ്രമോദിയെ ഉള്‍പ്പടെ സ്വാഗതം ചെയ്യും. പക്ഷെ സിപിഐഎമ്മിന്റെ നയം അംഗീകരിക്കണമെന്നും കൃഷ്ണദാസ് പ്രതികരിച്ചു.

സന്ദീപ് ഭൂതകാലം തിരുത്താന്‍ തയ്യാറല്ല. തനിക്ക് നല്ലത് കോണ്‍ഗ്രസാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു. ഭൂതകാലത്തിന്റെ ഭാണ്ഡക്കെട്ടുമായി ചേക്കേറാന്‍ പറ്റുന്ന പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് സന്ദീപിന് തോന്നിക്കാണുമെന്നും എന്‍ എന്‍ കൃഷ്ണദാസ് പരിഹസിച്ചു.

ഇന്ന് രാവിലെയാണ് ബിജെപിയോട് ഇടഞ്ഞ് നില്‍ക്കുകയായിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് പാളയത്തിലെത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സന്ദീപ് വാര്യരെ സ്വീകരിച്ചത്. പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സന്ദീപ് വാര്യര്‍ ഉന്നയിച്ചത്. ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്നും അഭിപ്രായാണ് പറയാന്‍ പോലും ആ പാര്‍ട്ടിയില്‍ സ്വാതന്ത്ര്യമില്ലെന്നും സന്ദീപ് ആഞ്ഞടിച്ചു.

Also Read:

Kerala
'ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്‌ടറി, പുറത്തുവന്നതിൽ സന്തോഷം'; രൂക്ഷവിമർശനവുമായി സന്ദീപ് വാര്യർ

വെറുപ്പ് മാത്രം പുറത്തുവിടുന്ന സംഘടനയില്‍ നിന്ന് സ്‌നേഹം താന്‍ പ്രതീക്ഷിച്ചുവെന്നും എന്നാല്‍ പലഘട്ടത്തിലും സ്‌നേഹവും കരുതലും പിന്തുണയും കിട്ടിയില്ലെന്നും സന്ദീപ് തുറന്നടിച്ചു. ഏകാധിപത്യപരമായ രീതിയാണ് ബിജെപിയില്‍ ഉള്ളത്. അവിടെ അഭിപ്രായം പറയാന്‍ പോലുമുള്ള സ്വാതന്ത്രമില്ല. ഉപാധികളില്ലാതെ സ്‌നേഹിക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ വിലക്ക് നേരിട്ടയാളാണ്. വ്യക്തി ബന്ധങ്ങളില്‍ മതം തിരയാനോ ഇടപെടാനോ ശ്രമിച്ചിട്ടില്ല. പക്ഷേ സംഘടനയ്ക്ക് വേണ്ട് അശ്രാന്തം പണിയെടുത്തിട്ടുണ്ട്. എന്നിട്ടും ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഒരു വര്‍ഷം ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയെന്നും സന്ദീപ് പറഞ്ഞു.

Content Highlights: NN Krishnadas Responds on Sangeep G varier Entrance In Congress

To advertise here,contact us