'വെല്‍ക്കം ബ്രോ'.... സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് പാണക്കാട് സയ്യിദ് മുനവര്‍ അലി ശിഹാബ് തങ്ങള്‍

ഫേസ്ബുക്കിൽ സന്ദീപിൻ്റെ ചിത്രത്തിൻ്റെ തലക്കെട്ടായി ആണ് 'വെൽകം ബ്രോ' എന്ന് എഴുതികൊണ്ട് സന്ദീപിനെ സ്വാഗതം ചെയ്തത്.

മലപ്പുറം: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവര്‍ അലി ശിഹാബ് തങ്ങള്‍. 'വെൽകം ബ്രോ' എന്നെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുനവര്‍ അലി ശിഹാബ് തങ്ങള്‍ സന്ദീപിനെ സ്വാഗതം ചെയ്തത്. ഫേസ്ബുക്കിൽ സന്ദീപിൻ്റെ ചിത്രത്തിൻ്റെ തലക്കെട്ടായി ആണ് 'വെൽകം ബ്രോ' എന്ന് എഴുതിയിരുന്നത്.

Also Read:

Kerala
'സന്ദീപ് വാര്യരെ സിപിഐഎം പ്രതീക്ഷിച്ചിരുന്നില്ല'; കെ എന്‍ ബാലഗോപാല്‍

സാദിഖലി ശിഹാബ് തങ്ങളും സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ സ്വാഗതം ചെയ്തിരുന്നു. സന്ദീപ് വാര്യരുടെ മനസ് മാറിയാണ് കോണ്‍ഗ്രസിലേക്ക് വന്നതെന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങളിൻ്റെ പ്രതികരണം . സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനം മതേതരത്വത്തെ ശക്തിപ്പെടുത്താനാണ്. അത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. വര്‍ഗീയ ഫാസിസം ശക്തിപ്രാപിക്കുകയാണ്. അതിനിടയില്‍ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍പ്പിടിക്കാന്‍ സന്ദീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഒരുകാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന ആളാണ് സന്ദീപ്. മുന്‍പ് പല പരാമര്‍ശങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ടാകും. അതില്‍ നിന്നെല്ലാം മനസ് മാറിയാണ് അദ്ദേഹം കോണ്‍ഗ്രസിന്റെ ഭാഗമായത്. എല്ലാക്കാലത്തും എല്ലാവരും ഒരേ കാര്യം ചിന്തിക്കില്ല. മാറ്റങ്ങള്‍ വരും. അതിന്റെ അടിസ്ഥാനത്തിലാണ് സന്ദീപ് കോണ്‍ഗ്രസില്‍ എത്തിയത്. മതേതരമൂല്യങ്ങളിലേക്ക് അദ്ദേഹം തിരിച്ചുവന്നുവെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Content highlights- Sandeep Warrier welcomed by Panakkad Syed Munawar Ali Shihab Thangal

To advertise here,contact us