'കൈ' പിടിച്ച് സന്ദീപ് വാര്യർ; രാഷ്ട്രീയ യാത്ര ഇനി കോൺഗ്രസിനൊപ്പം

കെ സുധാകരൻ സന്ദീപ് വാര്യരെ ഷാൾ അണിയിച്ച് സ്വീകരിച്ചു

പാലക്കാട്: ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് നേതാക്കൾ ഉള്ള വേദിയിൽവെച്ച് കെ സുധാകരൻ സന്ദീപ് വാര്യരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ദീപാദാസ് മുൻഷി, ബെന്നി ബെഹനാന്‍, ഷാഫി പറമ്പിൽ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ നേതാക്കളാണ് സന്ദീപ് വാര്യരെ സ്വീകരിക്കാൻ വേദിയിൽ അണിനിരന്നത്. വിദ്വേഷത്തിൻ്റെ രാഷ്ട്രീയത്തിൽ നിന്നും സാഹോദര്യത്തിൻ്റെ രാഷ്ട്രീയത്തിലേക്കെത്തിയ സന്ദീപ് വാര്യർക്ക് സ്വാഗതമെന്നായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം. സന്ദീപ് വാര്യരുടെ പാർട്ടി പ്രവേശം കോൺഗ്രസിനെ സംബന്ധിച്ച് ഒരുപാട് പ്രതീക്ഷകളാണ് മുന്നോട്ടുവെയ്ക്കുന്നതെന്ന് കെ സുധാകരൻ പ്രതികരിച്ചു.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍: ഇന്ന് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ ദിവസമാണ്. കുറേ രകാലമായി ബിജെപിയുടെ ശബ്ദവും മുഖവുമായി സന്ദീപ് വാര്യര്‍. മതേത ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന അദ്ദേഹത്തിന്‌റെ തീരുമാനത്തിന്‌റെ ഫലമായാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്. കോണ്‍ഗ്രസിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കുന്നവരാണ് ബിജെപിയും സിപിഐഎമ്മും. അതിന് മുമ്പില്‍ ജനങ്ങള്‍ക്കുള്ള ഉത്തരമാണ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശം.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന്‌റെ അവസാന ദിവസങ്ങളില്‍ വ്യാപകമായ വര്‍ഗീയ പ്രചാരണം നടത്താന്‍ പാലക്കാട് ബിജെപിയും സംഘപരിവാറും ശ്രമിക്കുകയാണ്. അതിന് കുടപിടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ നടത്തുന്നത്. ചേലക്കരയിലും ക്രൈസ്തവ ഭവനങ്ങളില്‍ മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് ലഘുലേഖകള്‍ വിതരണം ചെയ്തു. കോണ്‍ഗ്രസ് പരാതി നല്‍കി. എന്നിട്ടും നടപടി സ്വീകരിച്ചില്ല. അത് മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ വേണ്ടി നടത്തിയതാണ്. ബിജെപിയുടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഗോപാലകൃഷ്ണനും വര്‍ഗീയമായി ഭിന്നിപ്പുണ്ടാക്കുന്ന പ്രചാരണം നടത്തി. അവര്‍ക്കെതിരെ കേസെടുക്കാനുള്ള ധൈര്യം സര്‍ക്കാരിനില്ല. ശബരിമല പോലും വര്‍ഗീയ ഭൂമിയാക്കുകയാണ്. വാവര് നട പൊളിക്കണമെന്ന് പറഞ്ഞിട്ടും സര്‍ക്കാരിന് അനക്കമില്ല. സ്റ്റാന്‍സാമിയെ അറസ്റ്റ് ചെയ്തത് സംഘപരിവാറിന്റെ വര്‍ഗീയതയാണ്. മദര്‍ തെരേസയെ പോലും അവര്‍ വെറുതെ വിട്ടില്ല. മണിപ്പൂരിനെ കാണാതെയാണ് കേരളത്തിലെ ക്രൈസ്തവര്‍ക്ക് വേണ്ടി പറയുന്നത്. കേന്ദ്രത്തിനെതിരായ പോരാട്ടമാണ് കോണ്‍ഗ്രസിന്റേത്, വര്‍ഗീയതയെ ചെറുക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

Also Read:

Kerala
'ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്‌ടറി, പുറത്തുവന്നതിൽ സന്തോഷം'; രൂക്ഷവിമർശനവുമായി സന്ദീപ് വാര്യർ

Content Highlights: Sandeep varier joined congress

To advertise here,contact us