ഹർത്താലിനിടെ കോഴിക്കോട് സംഘർഷം; കെഎസ്ആർടിസി ബസ്സുകൾ തടഞ്ഞു, ദീർഘദൂര യാത്രക്കാർ പെരുവഴിയിൽ

ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസ്സുകൾ തടയുകയും കടകൾ നിർബന്ധിതമായി അടപ്പിക്കുകയും ചെയ്തു

കോഴിക്കോട്: കോഴിക്കോട് കോൺഗ്രസ് നടത്തിയ ഹർത്താലിനിടയിൽ സംഘർഷം. ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസ്സുകൾ തടയുകയും കടകൾ നിർബന്ധിതമായി അടപ്പിക്കുകയും ചെയ്തു. ഇതെ തുടർന്ന് പൊലീസും കോൺഗ്രസ് പ്രവർത്തരും തമ്മിൽ വാക്കേറ്റം ഉണ്ടായി.

സിപിഐഎമ്മിൻ്റെ നിർദ്ദേശപ്രകാരമാണ് ബസ് സർവീസ് നടത്തുന്നതെന്നും മനപ്പൂർവം പ്രകോപനം സൃഷ്ടിക്കാൻ നീക്കം നടത്തുകയാണെന്നും ആരോപിച്ചാണ് ബസ്സുകൾ തടഞ്ഞത്. ഇതോടെ ബസ് സർവീസുകളെല്ലാം പൂർണ്ണമായും തടസ്സപ്പെട്ടു.

കെഎസ്ആർടിസി സർവീസ് നടത്താനും അനുവദിക്കില്ലെന്ന് പ്രവർത്തകർ പറഞ്ഞു. ഇതെ തുടർന്ന് ദീർഘദൂര യാത്രക്കാർ പെരുവഴിയിലായി. ഹര്‍ത്താലുമായി സഹകരിക്കില്ലൊയെന്നും കടകള്‍ തുറക്കുമെന്നുമായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയെ അറിയിച്ചിരുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചായിരുന്നു കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

Also Read:

Kerala
പാലക്കാട് മണ്ഡലം ഇളക്കി മറിക്കാൻ ടീം റിപ്പോർട്ടർ; എഡിറ്റോറിയൽ ടീം നയിക്കുന്ന മൊഗാലൈവത്തോണിന് തുടക്കം

രാവിലെ ഹര്‍ത്താല്‍ ഭാഗികമായിരുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തിയിരുന്നു. തുടക്കത്തിൽ വിട്ടുനിന്നെങ്കിലും സ്വകാര്യ ബസുകളും പിന്നീട് സർവീസ് ആരംഭിച്ചിരുന്നു. അന്തർ ജില്ലാ സർവീസുകളും രാവിലെ തടസ്സമില്ലാതെ സർവീസ് നടത്തിയിരുന്നു. ഹോട്ടല്‍ അടക്കമുള്ള സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിച്ചിരുന്നു. എന്നാൽ രാവിലെ പത്ത് മണിക്ക് കോൺഗ്രസിൻ്റെ പ്രതിഷേധ പ്രകടനം ആരംഭിച്ചതിന് ശേഷമാണ് സംഘർഷ സാഹചര്യം ഉടലെടുത്തത്. ഇതിന് പിന്നാലെയാണ് കെഎസ്ആർടിസി ബസുകൾ തടയാനും കടകൾ നിർബന്ധപൂർവ്വം അടപ്പിക്കാനും ആരംഭിച്ചത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

Content highlight- Clashes amid Kozhikode hartal, buses blocked, long-distance commuters on highway

To advertise here,contact us