ജനം എൽഡിഎഫിനൊപ്പം; സന്ദീപിന്‍റെ വരവ് വോട്ട് മറിക്കില്ല: റിപ്പോർട്ടർ മെഗാലൈവത്തോണിൽ പി സരിൻ

പാലക്കാടൻ ജനത എൽഡിഎഫിനാപ്പമാണെന്നും ശരിയുടെ പക്ഷത്തുനിൽക്കുന്ന പാർട്ടിക്ക് ജനം വോട്ട് ചെയ്യുമെന്നും സ്ഥാനാർത്ഥി പി സരിൻ

പാലക്കാട്: പാലക്കാടൻ ജനത എൽഡിഎഫിനൊപ്പമാണെന്നും ശരിയുടെ പക്ഷത്തുനിൽക്കുന്ന പാർട്ടിക്ക് ജനം വോട്ട് ചെയ്യുമെന്നും സ്ഥാനാർത്ഥി പി സരിൻ. റിപ്പോർട്ടർ എഡിറ്റോറിയൽ ടീം നയിക്കുന്ന മൊഗാലൈവത്തോണിൽ സംസാരിക്കുകയായിരുന്നു പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ. ജനങ്ങളുടെ മനസിൽ ഒന്നാമതായി നിൽക്കുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയാണ് താനെന്നും ചെയ്തു കാണിക്കാനും ചെയ്ത് തീർക്കാനുമുള്ള കാര്യങ്ങൾ ചെയ്തു കാണിക്കുമെന്നാണ് ജനങ്ങളോട് പറയുന്നതെന്നും സരിൻ കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൻറെ മൂന്നുനാലുദിവസം മുമ്പ് നടക്കുന്ന നാടകങ്ങൾ കൊണ്ട് പാലക്കാടൻ വോട്ടർമാരുടെ മനസ് മാറ്റാമെന്ന് പറവൂരുകാരന് പറഞ്ഞുകൊടുത്തത് ആരാണെന്ന് തനിക്കറിയില്ലെന്നും സന്ദീപിൻ്റെ വരവ് വോട്ട് മറിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പി സരിന്‍റെ വാക്കുകൾ

ശരിയുടെ പക്ഷത്തുനിൽക്കുന്ന പാർട്ടിക്ക് ജനം വോട്ട് ചെയ്യും. പാലക്കാട് പുതിയൊരു മോഡൽ നമ്മുടെ മുന്നിലേക്ക് തരും. ഏകപക്ഷീയമായ വിജയം എൽഡിഎഫിന് പാലക്കാട് തരും. ജനങ്ങളുടെ മനസിൽ ഒന്നാമതായി നിൽക്കുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയാണ് ഞാൻ. ജനങ്ങളോട് ഞാൻ നിരന്തരം പറയുന്നത് ചെയ്യും എന്ന വാക്കാണ്. ചെയ്തു കാണിക്കാനും ചെയ്ത് തീർക്കാനുള്ളതുമായവ ചെയ്തു കാണിക്കുമെന്നാണ് ഞാൻ പറയുന്നത്.

Also Read:

Kerala
പാലക്കാട് മണ്ഡലം ഇളക്കി മറിക്കാൻ ടീം റിപ്പോർട്ടർ; എഡിറ്റോറിയൽ ടീം നയിക്കുന്ന മൊഗാലൈവത്തോണിന് തുടക്കം

തിരഞ്ഞെടുപ്പിൻറെ മൂന്നുനാലുദിവസം മുമ്പ് നടക്കുന്ന നാടകങ്ങൾ കൊണ്ട് പാലക്കാടൻ വോട്ടർമാരുടെ മനസ് മാറ്റാമെന്ന് പറവൂരുകാരന് പറഞ്ഞുകൊടുത്തത് ആരാണെന്ന് എനിക്കറിയില്ല. സന്ദീപ് കുറേക്കാലമായി ഇടഞ്ഞു നിൽക്കുകയായിരുന്നെന്നാണല്ലോ അറിഞ്ഞത്. അപ്പോൾ ഇത് നേരത്തേ തന്നെ ആവാമായിരുന്നു. ജനങ്ങളുടെ താരുമാനത്തെ ഒരു ടൈമിംഗ് കൊണ്ട് മാറ്റാമെന്നാണ് കരുതുന്നതെങ്കിൽ അത് നടക്കില്ല.

Content Highlights: P Sarin says that the people of Palakkad is with ldf

To advertise here,contact us